Carrot And Sweet Corn Ice Cream Popsicles / കാരറ്റ് ആൻഡ് സ്വീറ്റ് കോൺ ഐസ് ക്രീം പോപ്‌സികിൽസ്

Carrot And Sweet Corn Ice Cream Popsicles
കാരറ്റ് ഗ്രേറ്റ് ചെയ്തത് : 1 കപ്പ്
സ്വീറ്റ് കോൺ : മുക്കാൽ കപ്പ്
ഫുൾ ഫാറ്റ് മിൽക്ക് : 3 കപ്പ്
കണ്ടെന്സ്ഡ് മിൽക്ക് / മിൽക്ക് മേഡ്: മുക്കാൽ ടിൻ (375 gm ടിൻ )
വാനില എസ്സെൻസ് : 2 തുള്ളി (നിർബന്ധം ഇല്ല. കയ്യിൽ ഉണ്ടെങ്കിൽ ചേർത്താൽ മതി)

ഗ്രേറ്റ് ചെയ്ത കാരറ്റും , സ്വീറ്റ് കോണും ഒരു 10 മിനിറ്റ് നന്നായി ആവിയിൽ വേവിച്ചെടുക്കുക
നന്നായി തണുത്തു കഴിഞ്ഞാൽ കുറച്ചു പാലും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
പാൽ നന്നായി തിളപ്പിച്ച് ഒന്ന് കുറുക്കി എടുക്കുക
പാൽ ഒന്ന് ചൂട് തണഞ്ഞാൽ അരച്ച് വെച്ച കാരറ്റ്, സ്വീറ്റ് കോൺ മിക്സും , കണ്ടെന്സ്ഡ് മിൽകും, വാനില എസ്സെൻസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് ചൂട് തണയാൻ മാറ്റി വെക്കുക. ശേഷം മിക്സിയിൽ ഒഴിച്ച് നന്നായി ബീറ്റ് ചെയ്‌തു ഫ്രീസറിൽ ഒരു നാല് മണിക്കൂർ വെക്കുക
ശേഷം പുറത്തെടുത്തു ഒന്ന് കൂടി നന്നായി ബീറ്റ് ചെയ്യുക. ഐസ് ക്രിസ്റ്റൽസ് ഇല്ലാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം പോപ്‌സികിൽ മോൾഡിൽ ഒഴിച്ച് സെറ്റ് ആവാൻ വെക്കുക
സെറ്റ് ആയി കഴിഞ്ഞാൽ ശ്രദ്ധിച്ചു മോൾഡിൽ നിന്നും ഇളക്കി എടുക്കാം.
മോൾഡിൽ നിന്നും എളുപ്പം ഇളക്കി എടുക്കാൻ ഒരു ടിപ്പ് പറഞ്ഞു തരാം. ഒരു പാത്രത്തിൽ വെള്ളം എടുക്കുക . പോപ്‌സികിൽ മോൾഡിന്റെ മുക്കാൽ ഭാഗം ഒരു മിനിറ്റ് വെള്ളത്തിൽ ഇറക്കി വെച്ചതിനു ശേഷം ഇളക്കി എടുത്താൽ മതി.
പോപ്സികിൽ മോൾഡ് ഇല്ലെങ്കിൽ ഒരു പാത്രത്തിൽ ഒഴിച്ച് സെറ്റ് ആവാൻ വെക്കാം. എന്നിട്ടു സ്കൂപ് ചെയ്ത് എടുക്കാം.