Cabbage Egg Thoran – കാബേജും മുട്ടയും കൂടെ ഉള്ള ഈ ടെസ്ടി തോരന്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങള്‍ക്ക് ഇഷ്ടമാകും
INGREDIENTS
Cabbage – 1 small
Onion – 1 big
Eggs – 3
Green chilli – 4
Curry leaves
Turmeric powder – 1/2 tsp
Garam masala powder – 1/2 tsp
Mustard seeds – 1/2 tsp
Dried red chilli – 2
Coconut oil as needed
Salt to taste
ഒരു പാന്‍ അടുപ്പത്തു വെച്ച് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിച്ചതിനു ശേഷം ,അതിലേക്കു കറിവേപ്പില ,ഉണക്ക മുളക്,സവാള,പച്ചമുളക് എന്നിവ ഇട്ടു വഴറ്റണം. ഇതിലേക്ക് മഞ്ഞള്‍ പൊടിയും,ഗരം മസാല പൊടിയും ചേര്‍ത്ത് മൂപ്പിചെടുക്കണം.ഇതിലേക്ക് ചെറുതായി അറിഞ്ഞു വെച്ചിട്ടുള്ള കാബേജും ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു അല്‍പ്പനേരം അടച്ചു വെച്ച് ചെറുതീയില്‍ വേവിക്കണം.ഇത് വെന്തു വരുമ്പോള്‍ അതിലേക്കു അല്‍പ്പം ഉപ്പു ചേര്‍ത്ത് നന്നായി ഉടച്ചെടുത്ത മുട്ട ചേര്‍ത്ത് യോജിപ്പിചെടുക്കണം.ഒരു ഒന്ന് രണ്ടു മിനിറ്റ് കൂടെ ഇത് അടച്ചു വെച്ച് കുക്ക് ചെയ്തതിനു ശേഷം നന്നായി മിക്സ് ചെയ്തു യോജിപ്പിക്കണം.അതിനു ശേഷം ഇത് അടുപ്പില്‍ നിന്ന് മാറ്റി ചോറിന്റെ കൂടെ സെര്‍വ് ചെയ്യാം.