നുറുക്ക് ഗോതമ്പ് പായസം Broken Wheat Pudding

നുറുക്ക് ഗോതമ്പ് പായസം Broken Wheat Pudding

1 കപ്പ് നുറുക്ക് ഗോതമ്പ് ഒരു മണിക്കൂർ കുതിർത്തു വച്ചശേഷം വേവിക്കുക. നെയ്യ് ചൂടാക്കി അതിലേക്ക് വേവിച്ച ഗോതമ്പ് ഇട്ടു നന്നായി വഴറ്റി 2 കപ്പ് പാൽ ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക പാൽ വറ്റി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. വീണ്ടും 2കപ്പ് പാൽ ചേർത്ത് ഒന്ന് കുറുകി വരുമ്പോൾ ഒരു കപ്പ് പാൽ കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യുക ഏലക്ക പൊടി ചേർക്കുക നട്സും കിസ്മിസും നെയ്യിൽ വറുത്തിടുക.

എപ്പോഴും ശർക്കര ചേർത്താണ് ഉണ്ടാക്കാറുള്ളത്. ഇന്ന് ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് വിചാരിച്ചു. എന്തായാലും ടേസ്റ്റി ആണ്.