നുറുക്ക് ഗോതന്പ് പായസം Cracked / Broken Wheat Payasam
നുറുക്ക് ഗോതന്പ് -1 ഗ്ലാസ്
ശര്‍ക്കര -ആവശ്യത്തിന്
തേങ്ങയുടെ ഒന്നാം പാല് -1 glass
രണ്ടാം പാല് -1 1/2 glass
നെയ്യ് -3-4 spoon
അണ്ടിപരിപ്പ്,കിസ്മിസ്,ഏലക്ക,
ചുക്ക് പൊടി -കാല് സ്പൂണ്‍
നല്ല ജീരകം -3pinch
നുറുക്ക് ഗോതന്പ് കൂക്കറില്‍ മുക്കാല്‍ വേവ് ആകുന്നവരെ വേവിക്കുക.ഒരു പാന്‍ ചൂടാകുബോള്‍ വേവിച്ചു വച്ച ഗോതന്പ് ഇട്ട് വെള്ളം മാറുബോള് നെയ്യ് ഇട്ട് കട്ട ഇല്ലാതെ ഇളക്കുക.നന്നായി വഴറ്റുക.10 മിനിട്ടെങ്കിലും വഴറ്റിയ ശേഷം അരിച്ചെടുത്ത ശര്‍ക്കര പാനി ചേര്‍ക്കുക.നന്നായി ഇളക്കുക കട്ടി ആകുബോള്‍ തേങ്ങയുടെ രണ്ടാം പാല് ചേര്‍ക്കുക നന്നായി ഇളക്കുക തീ കുറച്ച് വച്ചില്ലേല്‍ പണി കീട്ടും കുമിള ദേഹത്ത് തെറിക്കും .തിളച്ച് വരുബോള്‍ ഏലക്കയും ജീരകവും ചുക്ക് എന്നിവ പൊടിച്ച് ചേര്‍ക്കാം.ഇനി ഒന്നാം പാല് ചേര്‍ത്ത് തിളപ്പിക്കുക ആവശ്യത്തിന് കട്ടി ആകുബോള്‍ കിസ്മിസ്,അണ്ടിപ്പരിപ്പ്,എന്നിവ നെയ്യില്‍ വറുത്ത് ചേര്‍ക്കാം.തണുത്ത ശേഷം കഴിക്കാം .