ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa
വിശദമായ റെസിപ്പി വീഡിയോക്കായി താഴെ കൊടുത്ത ലിങ്ക് ക്ലിക് ചെയുക

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa

ആവിശ്യമായ ചേരുവകൾ
ബ്രെഡ് -6
പാൽ -2 കപ്പ്
പഞ്ചസാര -3/4 കപ്പ്
നെയ്യ് -6tbs
ഏലക്കായപ്പൊടി -1/2tsp
വെളുത്ത എള്ള് -2tbs
ബദാം -10
അണ്ടിപ്പരിപ്പ്
മുന്തിരി
ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ 5tbs നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും നന്നായി വറത്തെടുക്കുക ഇനി അതിലേക്ക് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്ത ബ്രെഡും ഇട്ടു നെയ്യിൽ നന്നായി വഴറ്റുക ,അത് നന്നായി മുപ്പായാൽ അതിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക അതിനൊപ്പംതന്നെ അതിലേക്ക് പഞ്ചസാരയും ചേർത്ത്കൊടുത്ത് നന്നായി മിക്സ് ചെയ്യുക ,ഇനി ഇത് നന്നായി ഇളക്കി കൊടുക്കുക അതിലെ ബ്രെഡ് കഷ്ണങ്ങളും നന്നായി ഉടച്ചു കൊടുക്കുക അതിലെ പാൽ നന്നയി വറ്റി അതിലെ നെയ്യ് ചെറുതായി തെളിയുന്നതുവരെ നന്നായി ഇളക്കി കൊടുക്കണം നെയ്യ് നന്നായി തെളിഞ്ഞു കളർ നന്നായി മാറിയാൽ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കൂടി നെയ്യ് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക അതിനു ശേഷം അതിലേക്ക് ഏലക്കായപ്പൊടിയും വെളുത്ത എള്ളും വറുത്തുവെച്ച അണ്ടിപരിപ്പും മുന്തിരിയും ഇട്ട് നന്നായി മിക്സ് ചെയ്ത് അതിന് മുകളിൽ ബദാം ഇട്ട് സെർവ് ചെയ്യാം

ബ്രെഡ് കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്വീറ്റ് / Bread Halwa Ready

Amiyas Kitchen