Bread and Nuts Pudding

Bread and Nuts Pudding – ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്

Bread and Nuts Pudding // ബ്രഡ് ആൻഡ് നട്‌സ് പുഡ്ഡിംഗ്..

പ്രലൈൻ നട്‌സ് ഉണ്ടാക്കാൻ
പഞ്ചസാര : 1 കപ്പ്
ചെറുതായി അരിഞ്ഞ നട്‌സ് : 1 കപ്പ്
ബട്ടർ : 1 ടേബിൾ സ്പൂണ്

പഞ്ചസാര കാരമൽ ചെയ്യുക
തീ ഓഫ് ആക്കിയത്തിനു ശേഷം അതിലേക്കു അല്പം ബട്ടർ ചേർക്കുക
നന്നായി മിക്സ് ആക്കിയ ശേഷം നട്‌സ് ചേർക്കുക. ബദാം, അണ്ടിപ്പരിപ്പ് ,ഏതും ഉപയോഗിക്കാം
ഇതു ഒരു എണ്ണ തടവിയ പാത്രത്തിലേക്ക് മാറ്റി നന്നായി തണുക്കാൻ വെക്കുക. ശേഷം പൊടിച്ചെടുക്കാം.

കാരമൽ സിറപ്പ് ഉണ്ടാക്കാൻ
പഞ്ചസാര : 1/4 കപ്പ്
ബട്ടർ: 1 ടേബിൾ സ്പൂണ്
ഫ്രഷ് ക്രീം: 1/4 കപ്പ്
വാനില എസ്സെൻസ്: 1 ടീ സ്പൂണ്
പാൽ : 3/4 കപ്പ്
ഉപ്പ്: 1 നുള്ള്

ഫ്രഷ് ക്രീമും ബട്ടറും നന്നായി മിക്സ് ചെയ്‌തു വെക്കുക
പഞ്ചസാര കാരമൽ ചെയ്യുക
ഇളം ബ്രൗൺ നിറം ആകുമ്പോൾ ക്രീം ബട്ടർ മിക്സ് ചേർത്ത് നന്നായി കൈ വിടാതെ ഇളക്കി കൊണ്ടേ ഇരിക്കണം
ഇതിലേക്ക് പാൽ ചേർത്ത് നന്നായി മിക്സ് ആയി കഴിഞ്ഞു വാനില എസ്സെൻസും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യുക

2 കപ്പ് വിപ്പിംഗ് ക്രീമിൽ അര കപ്പ് പൊടിച്ച പഞ്ചസാരയും 1 ടീ സ്പൂണ് വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് വെക്കുക

ഇനി പുഡ്ഡിംഗ് റെഡി ആക്കാം
8 – 10 സ്ലൈസ് ബ്രഡ് അരിക് മുറിച്ചു വെക്കുക.
പുഡ്ഡിംഗ് ട്രേയിൽ ആദ്യം കുറച്ചു ക്രീം ഇട്ട് ചെറിയ ഒരു ലയർ കൊടുക്കുക
ഇതിനിടെ മേലെ ബ്രഡ് സ്ലൈസ് നിരത്തുക. ശേഷം കാരമൽ സിറപ്പ് ഒഴിക്കുക. ഇതിന്റെ മേലെ പൊടിച്ചു വെച്ച കുറച്ചു പ്രലൈൻ നട്‌സ് ഇടുക. ഇനി വീണ്ടും ക്രീം ലയർ ചെയ്യുക. ശേഷം വീണ്ടും കുറച്ചു നട്‌സ് ഇടുക. പിന്നെ ബ്രഡ് സ്ലൈസ് വെക്കുക.. അങ്ങനെ ഫുൾ ബ്രഡ് സ്ലൈസ് തീരും വരെ ലയർ ചെയ്യുക. അവസാനത്തെ ലയർ ഏറ്റവും മുകളിൽ ക്രീം ആയിരിക്കണം.. മുകളിൽ കുറച്ചു പ്രലൈൻ നട്‌സ് വിതറി കുറച്ചു സമയം ഫ്രിഡ്‌ജിൽ വെച്ച് തണുപിച്ചതിന് ശേഷം കട്ട് ചെയ്യാം

ഞാൻ പുഡ്ഡിംഗ് ഗ്ലാസ്സിൽ ആണ് സെറ്റ് ചെയ്തത്.. ഇത് പോലെ ഗ്ലാസ് അല്ലെങ്കിൽ ചെറിയ ബൗളിൽ ഒക്കെ സെറ്റ് ചെയ്യാം..

Anjali Abhilash

i am a Moderator of Ammachiyude Adukkala