Beetroot Pickle
കുറെയായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. എന്നാലിന്ന് ചെയ്തേക്കാമെന്ന് വച്ചു. ബീറ്റ്റൂട്ട് ഒരു സൂപ്പർ വെജ്ജിയാണെന്ന് എല്ലാവർകും അറിയാമല്ലോ. ഇതിൻറെ അച്ചാറും സൂപ്പർ തന്നെയാണ്. പിന്നെ അധികം ഉണ്ടാക്കി വക്കണ്ട കേട്ടോ. ഫ്രഷ് ആയി ഉണ്ടാക്കി യൂസ് ചെയ്യൂന്നതാണ് ടേസ്റ്റ്.
ഒരു വലിയ ബീറ്റ്റൂട്ട് അരിഞ്ഞത് രണ്ട് സ്പൂണ്‍ വെള്ളം ഉപ്പ് ചേര്‍ത്തു വേവിക്കുക. കുഴഞ്ഞുപോകരുത്.
പാനിൽ എണ്ണ ചൂടാക്കി കടുക് ഉലുവ പൊട്ടിക്കുക .അതിലേക്ക് ഇഞ്ചി വെളുത്തുള്ളി വഴറ്റുക. ഇവ രണ്ടും കൂടുതൽ ചേർത്താൽ സ്വാദ് കൂടും. പിന്നെ പച്ചമുളക് കറിവേപ്പില വഴറ്റുക. മുളക്പൊടി മഞ്ഞൾപ്പൊടി ഉലുവ പൊടി കായപ്പൊടി ഇവ ചേര്‍ത്ത് മൂത്ത മണം വരുമ്പോൾ വേവിച്ച ബിറ്റ്റൂട്ട് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കണം. ആവശ്യമായ ഉപ്പിട്ട് വിനിഗറും കുറച്ചു ചൂടു വെള്ളവും ചേര്‍ത്ത് തിളപ്പിക്കണം. തണുത്തിട്ട് ഭരണിയിൽ ആക്കാം. പുറത്ത് ഒരാഴ്ച ഇരിക്കും. ലൂസ് ആക്കാൻ തിളപ്പിച്ച വെളളം ചേർക്കാം കേട്ടോ.
Enjoy super beetroot pickle …. കുറച്ച് തൈരും ചോറും പിക്കിളുമുണ്ടേൽ കാരൃം കുശാൽ