വളരെ എളുപ്പത്തിൽ രുചികരവും വ്യത്യസ്തവും ആയ ഒരു പലഹാരം ബനാന അപ്പം പാൻകേക്ക്.
ചേരുവകൾ
അരിപ്പൊടി – 1 1/4 കപ്പ്
പഴം പഴുത്തത് – 2
ശർക്കര – 1/2 കപ്പ്
വെള്ളം – 1 1/2 കപ്പ്
തേങ്ങ തിരുമിയത് – 1/2 കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
വെള്ള എള്ള് – 1 ടേബിൾസ്പൂൺ
ഏലക്ക പൊടിച്ചത് – അൽപ്പം
തയാറാക്കുന്ന വിധം
ഒരു പാനിൽ ശർക്കര ഇട്ട് വെള്ളം ഒഴിച്ച് തിളപ്പിക്കുക . തിളച്ചതിന് ശേഷം അരിച്ച് തണുക്കാൻ വെക്കുക.
വേറൊരു ബൗളിൽ രണ്ട് പഴം ഇട്ട് ഒരു ഫോർക് വെച്ച് നന്നായി ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക . ഉടച്ചെടുത്ത പഴത്തിലേക്ക് അരിപ്പൊടി, ഏലക്കാപൊടിച്ചത്, തേങ്ങാ തിരുമിയത്, ബേക്കിംഗ് പൗഡർ, എള്ള് , ശർക്കര പാനി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അധികം കട്ടിയില്ലാത്ത മാവാക്കുക . ഈ മാവ് ചൂടായ തവയിൽ ദോശ പോലെ പരത്തി എടുക്കുക , കുറച്ച് എണ്ണ വശങ്ങളിൽ ഒഴിച്ച് രണ്ട് വശവും മൊരിച്ചെടുക്കുക. രുചികരമായ Banana Appam Pancake റെഡി ആയി.