അവൽ വിളയിച്ചത് നിറച്ച കൊഴുക്കട്ട – Aval Vilayichathu Niracha Kozhukatta

അവൽ വിളയിച്ചത് നിറച്ച കൊഴുക്കട്ട – Aval Vilayichathu Niracha Kozhukatta

കൊഴുക്കട്ട മാവ് തയ്യാറാക്കാൻ

1 കപ്പ് വറുത്ത അരിപ്പൊടിയിൽ 2 നുള്ള് ഉപ്പും 2 ടി സ്പൂൺ എണ്ണയും ചേർത്ത് മിക്സ് ചെയിത ശേഷം ആവശ്യത്തിന് ചൂട് വെള്ളം ഉപയോഗിച്ച് മയത്തിൽ കുഴച്ചെടുക്കുക

അവൽ വിളയിച്ചത

അവൽ 500 g (അവൽ ചെറുതീയിൽ 3, 4 മിനിറ്റ് വറുത്ത് എടുക്കുക)
നാളീകേരം 2 എണ്ണം ചുരണ്ടിയത്
ശർക്കര 400 g പാനിയാക്കിയത് ( മധുരംകുട്ടൂകയോ കുറയ്ക്കുകയോ ചെയ്യാം)
പൊട്ടുകടല 150 g( ഒരു ടീ സ്‌പൂൺ നെയ് ഒഴിച്ച് വറുത്തെടുത്തത്)
എള്ള് 2 ടേബിൾ സ്പൂൺ (വറുത്തത്)
നെയ് 1 ടേബിൾ സ്പൂൺ
ഏലക്കാ പൊടിച്ചത് 2 ടീസ്പൂൺ
ചുക്ക് പൊടിച്ചത് 1/2 ടീ സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത് 1 / 4 ടീസ്പൂൺ
കശുവണ്ടി, ഉണക്കമുന്തിരി നെയ്യിൽ വറുത്തത്(Optional)

ആദ്യം ശർക്കര പാനി ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഒഴിച്ച് ഇതിലേയ്ക്ക് ചുരണ്ടിയ നാളീകേരവും ചേർത്ത് ചെറുതീയിൽ വിളയിക്കുക കൂടെ പൊട്ടു കടലയും, എള്ളും ചേർത്ത് ഇളക്കുക .ശർക്കര പാനി വറ്റി തുടങ്ങുമ്പോൾ നെയ് ചേർത്ത് ഇളക്കിയ ശേഷം വൃത്തിയാക്കിയ അവൽ കുറേശ്ശേ ഇട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ ഏലക്കാ, ചുക്ക്, ജീരകപൊടികളും, കശുവണ്ടി, ഉണക്കമുന്തിരി വറുത്തതും ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം..

ഇതേ രീതിയിൽ തയ്യാറാക്കിയ ഫില്ലിംഗ് ആണ് വച്ചത്

കുഴച്ച് വച്ച മാവിൽ നിന്ന് ഒരോ ചെറിയ ഉരുളകളായി എടുത്ത് കൈയിൽ വച്ച് ഒന്ന് പരത്തി നടുവിൽ ആവശ്യത്തിന് ഫില്ലിംഗ് വച്ച് ഉരുട്ടി ആവിയിൽ വേവിച്ച് എടുക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x