അരി പായസം – Ari Payasam

അരി പായസം
By : Rani Prasad Varghese
ഇന്ന് ഇത്തിരി മധുരം ആകാം അല്ലെ?

ഏകദേശ അളവുകൾ ആണ്.
അരി – 200g
ശര്ക്കര – 400g ( ആവശ്യാനുസരണം )
തേങ്ങാ പാൽ – 1 തേങ്ങ യുടെ (ഒന്നാം പാൽ , രണ്ട് , മൂന്ന് ഇങ്ങനെ )
നെയ്‌ – കുറച്ചു
ഏലക്ക – 4,5 എണ്ണം
ഉണക്ക മുന്തിരി
കശുവണ്ടി

അരി നന്നായി കഴുകി വേവിക്കുക. വെള്ളം ഒഴിച്ച് ഉരുക്കിയ ശർക്കര അതിലേക്കു ചേർത്ത്, നന്നായി ഇളക്കി തിളപ്പിക്കുക. അതിലേക്കു മൂന്നാം പാലും, നന്നായി കുറുകിയതിനു ശേഷം രണ്ടാം പാലും ചേർത്ത് ചൂടാക്കുക. ശേഷം ഒന്നാം പാല് ചേർത്ത് തീ ഓഫാക്കുക. അതിലേക്ക് പൊടിച്ച ചുക്ക് (optional), ഏലക്ക ചേര്ക്കുക. ഒരു പാനിൽ അല്പം നെയ്‌ ഒഴിച്ച് കശുവണ്ടിയും ഉണക്ക മുന്തിരിയും ചേർത്ത് അലങ്കരിക്കുക. തേങ്ങ വറുത്തിടുന്നതും നല്ലതാണ്‌.

Ari Payasam – അരി പായസം റെഡി.

Ammachiyude Adukkala - Admin