ചപ്പാത്തി എഗ്ഗ്‌ റോൾ – Chappathi Egg Wrap

ചപ്പാത്തിയും മുട്ടയും ഉണ്ടോ എങ്കിൽ ഹെൽത്തി ആയ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം

ചേരുവകൾ

ചപ്പാത്തി – 1
മുട്ട – 1
സവാള അരിഞ്ഞത് – 1/2 കപ്പ്
ക്യാരറ്റ് – 1/2 കപ്പ് അരിഞ്ഞത്
ക്യാബേജ് – 1 കപ്പ് അരിഞ്ഞത്
ക്യാപ്സിക്കം – 1/2 കപ്പ് അരിഞ്ഞത്
എണ്ണ – 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
ബട്ടർ – 1/2 ടീസ്പൂൺ
മയോണൈസ്‌ – 1 ടേബിൾസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ

●ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , ക്യാരറ്റ് , ക്യാബേജ്, ക്യാപ്സിക്കം , ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക . ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക .
●ചപ്പാത്തി ബട്ടർ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വെക്കുക.
●ഒരു മുട്ട പൊട്ടിച്ച് അൽപ്പം ഉപ്പ്, കുരുമുളക് പൊടി ചേർത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയിൽ ഒഴിക്കുക , മുട്ടയുടെ മേലെ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമർത്തി രണ്ട് വശവും വേവിച്ച് എടുക്കുക.
● തയ്യാറാക്കിയ ചപ്പാത്തിയിൽ മയോണൈസ്‌, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ വെജിറ്റബിൾ ഫില്ലിംഗ് നടുവിൽ വെച്ച് ചപ്പാത്തി ചുരുട്ടി എടുക്കുക , ആരോഗ്യപ്രദമായ ചപ്പാത്തി എഗ്ഗ്‌ റോൾ റെഡി ആയി.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen