ആലു പൂരി – Aloo Puree

ആലു പൂരി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ തിന്നാലും തിന്നാലും മതിവരില്ല അത്രക്ക്‌ രുചിയാണ്.

ചേരുവകൾ

ഉരുളക്കിഴങ്ങ് – 2 എണ്ണം പുഴുങ്ങിയത്
ഗോതമ്പ് പൊടി – 2 കപ്പ്‌
റവ – 2 ടേബിൾസ്പൂൺ
ജീരകം – 1 ടീസ്പൂൺ
അയമോദകം – 1/2 ടീസ്പൂൺ
മുളക്പൊടി – 1/4 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ അരിഞ്ഞത്
ഉപ്പ് – അവിശ്യത്തിന്
വെള്ളം – കുഴക്കാൻ അവിശ്യത്തിന്
എണ്ണ – വറുക്കാൻ അവിശ്യത്തിന്

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് നന്നായി ഗ്രേറ്റ്‌ ചെയ്ത് എടുക്കുക

ഇതിലേക്ക് ഗോതമ്പ്പൊടി,റവ,ജീരകം,അയമോദകം, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക , അവിശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക .

ഇതിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ മാവ് എടുത്ത് കുറച്ച് കട്ടിയായി പരത്തി എടുക്കുക .

പരത്തിയ പൂരി ചൂടായ എണ്ണയിൽ ഇടുക , ഒരു തവി കൊണ്ട് എല്ലാ വശവും അമർത്തി കൊടുക്കുക അപ്പോൾ നന്നായി പൊങ്ങി വരും .

രണ്ടു വശവും തിരിച്ചിട്ട് നന്നായി വറുത്തെടുക്കുക .രുചികരമായ ആലു പൂരി തയ്യാറായി.

Note – പരത്തുമ്പോൾ കുറച്ച് കട്ടിയായി പരത്തുക എന്നാൽ മാത്രമേ പൊങ്ങി വരുത്തൊള്ളൂ.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen