Plum Cake without Egg and Wine

How to Make Plum Cake without Egg and Wine

Plum Cake without Egg and Wine

മുട്ടയും, വൈനും ചേർക്കാതെ എത്ര കഴിച്ചാലും മതിവരാത്ത അത്ര രുചിയോടെ ക്രിസ്തുമസിന് പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.

ചേരുവകൾ

മൈദ – 1.5 കപ്പ്
ബേക്കിംഗ് പൗഡർ – 1ടീസ്പൂൺ
ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
വാനില എസ്സെൻസ് – 1ടീസ്പൂൺ
ഓറഞ്ച് സെസ്റ്റ് – 1 ഓറഞ്ചിന്റെ
മിക്സഡ് ഫ്രൂട്ട് ജാം – 1ടേബിൾസ്പൂൺ
പഞ്ചസാര – 3/4 കപ്പ്
എണ്ണ – 1/2 കപ്പ്
തൈര് – 1/2 കപ്പ്
ഓറഞ്ച് ജ്യൂസ് – 1/2 കപ്പ്
ഏലക്ക – 2 എണ്ണം
ഗ്രാമ്പൂ – 5 എണ്ണം
കറുവപ്പട്ട – 1 ചെറിയ കഷ്ണം
ജാതിക്ക – 1 ചെറിയ കഷ്ണം
അയമോദകം – 1 നുള്ള്
വെള്ളം – 1/4 കപ്പ്
കശുവണ്ടി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
ബദാം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
വാൽനട്ട് – 2ടേബിൾസ്പൂൺ അരിഞ്ഞത്
ചെറി – 2 ടേബിൾസ്പൂൺ അരിഞ്ഞത്
ടൂട്ടി ഫ്രുട്ടി – 2ടേബിൾസ്പൂൺ അരിഞ്ഞത്
ഈന്തപ്പഴം – 2 ടേബിൾസ്പൂൺ അരിഞ്ഞത്
കറുത്ത മുന്തിരി – 2 ടേബിൾസ്പൂൺ അരിഞ്ഞത്

തയാറാക്കുന്ന വിധം

●അരിഞ്ഞ ബദാം,കശുവണ്ടി, വാൽനട്ട്,ചെറി,ടൂട്ടി ഫ്രൂട്ടി,മുന്തിരി, ഈന്തപ്പഴം എന്നിവ അരക്കപ്പ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്ത് വെക്കുക.ഒരു പാനിൽ കാൽ കപ്പ് പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി കൊടുക്കുക . ബ്രൗൺ കളർ ആകുമ്പോൾ കാൽകപ്പ് വെള്ളം ഒഴിച്ച് ഇളക്കി കാരമൽ സിറപ്പ് തണുക്കാൻ മാറ്റിവെക്കുക.ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് പഞ്ചസാര, ഏലക്ക , ഗ്രാമ്പൂ, പട്ട,അയമോദകം എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
പൊടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക, ശേഷം തൈര്, എണ്ണ, തയാറാക്കിയ കാരമൽ സിറപ്പ്, കുതിർത്ത നട്‌സ്, മിക്സഡ് ഫ്രൂട്ട് ജാം,
വാനില എസ്സെൻസ്, ഓറഞ്ച് സെസ്റ്റ്
എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.
ശേഷം ഒരു അരിപ്പ വെച്ച് മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ അരിച്ച് ചേർക്കുക . ഇത് നന്നായി മിക്സ് ചെയ്തെടുക്കുക .
ഇപ്പോൾ കേക്കിന്റെ ബാറ്റർ റെഡി ആയി.
തയാറാക്കിയ ബാറ്റർ ഒരു കേക്ക്‌ ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക . മേലെ
കുറച്ച് കശുവണ്ടി ഇട്ട് കൊടുക്കുക.
ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി.
പ്രീ ഹീറ്റഡ് ഓവനിൽ 175℃ – ൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക . രുചികരമായ പ്ലം കേക്ക് റെഡി ആയി . തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം.

Plum Cake without Egg and Wine ready

Note – ഇഷ്ടമുള്ള ഏത് നട്സും കേക്കിന് വേണ്ടി ഉപയോഗിക്കാം.
●കുക്കറിലും ഈ കേക്ക് തയാറാക്കി എടുക്കാം.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen