വറുത്തരച്ച നാടൻ കോഴി കറി
തേങ്ങാ ചേർത്ത നാടൻ ചിക്കൻ കറി എല്ലാ മലയാളികൾക്കും പ്രിയപ്പെട്ടതാണ്…
ചോറ്,നെയ് ചോർ, പൊറോട്ട, ചപ്പാത്തി എന്നിവയുടെ കൂടെ നല്ലൊരു കോമ്പിനേഷൻ ആണ് ഈ കറി…
ഈ റെസിപിയിൽ കുക്കറിൽ ആണ് കോഴി കറി ഉണ്ടാകുന്നത്… വളരെ പെട്ടന്ന് തന്നെ ഒരു ഗസ്റ്റ് ഒക്കെ വരുമ്പോൾ നമുക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റും…
റെസിപി ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണേ
1.ചിക്കൻ 1kg
2.വലിയ ഉള്ളി 2 എണ്ണം നീളത്തിൽ അരിഞ്ഞത്
3.ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 tblspn വീതം 4.പച്ച മുളക് 2 നെടുകെ കീറിയത്
5.തക്കാളി 2 വലുത് കഷ്ണങ്ങൾ ആക്കിയത്
6.മഞ്ഞൾ പൊടി 1/4 tspn
7.മുളക് പൊടി 1 tblspn
8.മല്ലിപൊടി 1 1/4 tspn
9.തേങ്ങാ ഒന്നിന്റെ മുക്കാൽ ഭാഗം ചിരവിയത്
10.ഉപ്പ്
11.കറി വേപ്പില
12.ഗരം മസാല അല്ലെങ്കിൽ ചിക്കൻ മസാല
13.മല്ലിയില
14.വെളിച്ചെണ്ണ ആവശ്യത്തിന്
15.തേങ്ങാ കൊത്ത് ഒരു പിടി
ഉണ്ടാകുന്ന വിതം
കുക്കർ ചൂടാവുമ്പോൾ 2 tblspn വെളിച്ചെണ്ണ ഒഴിച്ച് 2, 3, 4 ഇട്ടു ഗോൾഡൻ ബ്രൗൺ കളർ ആവുമ്പോൾ 6, 7 ഇട്ടു മൂപ്പിച്ച മണം വരുമ്പോൾ 5 ഇട്ടു 2 മിനിറ്റ് വഴറ്റി ചിക്കൻ (1kg), ഉരുളക്കിഴങ്ങു (1 വലുത് ചെറിയ കഷ്ണങ്ങൾ ആക്കിയത് )അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് മീഡിയം ഫ്ലാമിൽ 1 whistle ആവുന്നത് വരെ വേവിക്കുക..
9 വെളിച്ചെണ്ണയിൽ വറുത്തു 8 ഇട്ടു തീ ഓഫ് ചെയുക.. ഇതു നന്നായിട്ട് അരച്ച് പ്രഷർ പോയ കുക്കർ തുറന്നു ചേർക്കുക.. വീണ്ടും ചൂടാക്കി തിളച്ചു വരുമ്പോൾ 11, 12 ഇട്ടു 2 മിനുട്ട് വേവിച്ചു ഓഫ് ആകുക…
ഒരു പാനിൽ 14 ഒഴിച്ച് 15 11 ഇട്ടു മൂപ്പിച്ചു കറിലോട്ട് ഒഴിച്ച് 13 ഇട്ടു 5 മിനിറ്റ് അടച്ചു വയ്ക്കുക… കറി തയ്യാർ…