തിരുവനന്തപുരത്തിന്റെ രുചി പെരുമകളിൽ
ഒന്നാണ് ഫാസ്റ്റ് ഫുഡ് വണ്ടികളിലും ചെറിയ തട്ടുകടകളിലും ലഭിക്കുന്ന ചിക്കൻ ഫ്രൈ . ഈ
ചിക്കൻ ഫ്രൈയുടെ കൂടെ ലഭിക്കുന്ന ‘ പൊടി ‘
ആണ് ഇതിന്റെ ഹൈലൈറ്റ് . സെയിം ഫാസ്റ്റ്
ഫുഡ് ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് നമ്മുടെ അടുക്കളയിലും ലഭിക്കും .
തട്ടുക്കട കോഴി പെരിച്ചത് Thattukada Style Chicken Fry
മാരിനേഷനു വേണ്ട സാധനങ്ങൾ
1 ചിക്കൻ 1 ഇടത്തരം
2 പിരിയൻമുളകുപൊടി 2 ടേബിൾസ്പൂൺ
3 മല്ലിപൊടി ‘ 1 ടേബിൾ സ്പൂൺ
4 മഞ്ഞൾ പൊടി 1/2 ടീ സ്പൂൺ
5 ഗരം മസാല പൊടി 1 1/2 ടീസ്പൂൺ
6 നാരങ്ങ നീര് 2 നാരങ്ങയുടെത്
7 നല്ല കട്ടിയുള്ള തൈര് 1/2 കപ്പ്
8 ഉപ്പ് ആവശ്യത്തിന്
9 ഇഞ്ചിയും വെളുത്തുള്ളിയും
ഉള്ളിയും അരച്ചത് 5 ടേബിൾ സ്പൂൺ
പൊടിയ്ക്ക് വേണ്ട ചേരുവകൾ
പിരിയൻ മുളക് 50 എണ്ണം ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ കുതിരാൻ ഇടുക .വെള്ളം വാർത്ത ശേഷം മുളകിന്റെ ഞെട്ട് കളഞ്ഞ് രണ്ടോ മുന്നോ അയി മുറിച്ച് മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക
ഒരു പിടി കറിവേപ്പില ചെറുതായി നുറുക്കുക
പെരുംജീരകം 2 ടേബിൾ സ്പൂൺ
ഇഞ്ചിയും വെള്ളുത്തുള്ളിയും ചെറിയ ഉള്ളി ചതച്ചും 6 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി തുണികൊണ്ട് തുടച്ചെടുക്കുക .
കോഴി കാല് കത്തി കൊണ്ട് വരയുക .
ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി അരച്ചത് നാരങ്ങനീര് , തൈര് , ഉപ്പ് , മഞ്ഞൾ പൊടി
മുളക് പൊടി , മല്ലിപൊടി, ഗരം മസാല പൊടി എന്നിവ ഒന്നിച്ചാക്കി ചിക്കൻ കഷ്ണങ്ങളിൽ നന്നായി തേച്ചു പിടിപ്പിക്കുക .
ഇതിലേക്ക് പെരുംജീരകം , കറിവേപ്പില , തരു തരുപ്പായി പൊടിച്ച മുളക് , ചതച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുറഞ്ഞത് രണ്ടു മണിക്കൂർ മസാല പിടിക്കാനായി വയ്ക്കുക .
നല്ല കുഴിയുള്ള ചട്ടിയിൽ ചൂടായ വെളിച്ചെണ്ണയിൽ ചിക്കൻ കഷ്ണങ്ങൾ ഇട്ട് 5 മിനിറ്റിനു ശേഷം വറുത്തു കോരുക
വറുത്തു കോരിയതിൽ നിന്നും ചിക്കൻ കഷണങ്ങൾ മാത്രം ഇട്ട് 10 മിനിറ്റ് മീഡിയംതീയിൽ വറുത്തു കോരുക [ “പൊടി ‘ അധികം മൂത്ത് പോകാതിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ]
ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കണം .
enjoy the tastiest fried chicken .
വാൽകഷ്ണം
ഹോട്ടലിന് മുന്നിൽ കൂടി പോകുന്നവർ ചിക്കൻ വറുക്കുന്നതിന്റെ മണം പിടിച്ച് സ്വമേധയാ അകത്തേക്കു കയറിച്ചെല്ലാനായി ചില വിദ്യകളുണ്ട് . നല്ല ആട്ടിയ വെളിച്ചെണ്ണയിൽ ഇറച്ചി മസാല ഇട്ടാൽ നല്ല മണം വരും .ഈ വറുക്കുമ്പോഴത്തെ മണം പുറത്തെത്തിക്കാൻ ഫാൻ ഉപയോഗിക്കുന്നവരുമുണ്ട് .