തട്ടുകട ബീഫ് കറി Thattukada Beef Curry

തട്ടുകട ബീഫ് കറി Thattukada Beef Curry

ബീഫ് – 1/2 kg
ഉള്ളി – 2…
ഇഞ്ചി – 1 ടീ സ്പൂണ്‍
പച്ച മുളക് – 2
കറി വേപ്പില – 2 തണ്ട്
വെള്ളം – 1 കപ്പ്‌

അരപ്പ്
ഇഞ്ചി – 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി – 1 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂണ്‍
മല്ലി പൊടി – 1 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി – 1/4 ടി സ്പൂണ്‍
പെരും ജീരകം – 1/2 ടി സ്പൂണ്‍
പട്ട – 1″ കഷണം
ഏലക്ക – 2
തക്കോലം – 1
ഗ്രാമ്പു – 2
കുരു മുളക് – 1/2 ടി സ്പൂണ്‍

1.അരക്കാനുള്ളതെല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.
2.കുക്കറിൽ എണ്ണ ചൂടാക്കി ഉള്ളി , ഇഞ്ചി , പച്ച മുളക് ,കറി വേപ്പില വഴറ്റൂക.
3.അരപ്പ് ചേർത്ത് എണ്ണ തെളിയും വരെ വറക്കുക. ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
4. ഉപ്പും വെള്ളവും ചേർത്ത് അടച്ചു വേവിക്കുക. ബീഫ് വെന്തു കഴിയുമ്പോൾ തുറന്നു ഗ്രേവി പാകത്തിന് ആകുന്ന വരെ വേവിക്കുക.

Anu Thomas