ആവിശ്യമായ ചേരുവകൾ
ചിക്കൻ -1kg
അരി-2 കപ്പ്
ഇഞ്ചി -ഒരു കഷ്ണം
വെളുത്തുള്ളി -10 അല്ലി
മുളകുപൊടി -1tsp
കാശ്മീരി മുളകുപൊടി -1/2tsp
മഞ്ഞൾപൊടി -1/4tsp
കുരുമുളക് പൊടി-1/2tsp
നാരങ്ങാനീര് -2tbs
കറുകപ്പട്ട -3
കരയാമ്പൂ -5
ഏലക്കായ -5
കുരുമുളക് -1/2tsp
നല്ലജീരകം -1/2tsp
പെരിഞ്ജീരകം -1tsp
കറുകയില -3
ടൊമാറ്റോ പേസ്റ്റ് -5tbs (140g)
ചിക്കൻ സ്റ്റോക്ക് -1
പച്ചമുളക് -5
വെള്ളം -4.5 കപ്പ്
മല്ലിയില -ആവിശ്യത്തിന്
ഓയിൽ -ആവിശ്യത്തിന്
ഉപ്പ് -ആവിശ്യത്തിന്
ഇത് ഉണ്ടാകുന്നതിനായി ചിക്കൻ മുളകുപൊടിയും കാശ്മീരി മുളകുപൊടിയും മഞ്ഞൾപൊടിയും കുരുമുളകുപൊടിയും ഇഞ്ചി വെളുത്തുള്ളിയുടെ പേസ്റ്റും നാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ ഓയിലും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാറിനേറ്റ് ചെയ്ത് അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക അരമണിക്കൂറിനുശേഷം ആവിശ്യത്തിന് ഓയിൽ ഒഴിച്ച് ചിക്കൻ ബ്രൗൺ നിറം ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക ,ഈ ഫ്രൈ ചെയ്ത ഓയലിലേക്ക് എടുത്തുവെച്ചിരുന്ന എല്ലാ ഉണക്ക മസാലകളും ഇട്ടു കൊടുക്കുക അതൊന്ന് നന്നായി വയറ്റിയശേഷം അതിലേക്ക് 2 കപ്പ് അരിയും ഇട്ട് നന്നായൊന്ന് വഴറ്റുക അത് നന്നായി മൂത്താൽ അതിലേക്ക് ചിക്കൻ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ഇട്ടു നന്നായൊന്ന് വഴറ്റിയ ശേഷം അതിലേക്ക് പച്ചമുളകും ആവിശ്യത്തിന് വെള്ളവും ഉപ്പും ഇട്ട് അത് ചെറുതായൊന്ന് തിളക്കുന്നതുവരെ കുക്ക് ചെയ്യുക അത് തിളച്ചുവന്നാൽ അടച്ചുമൂടി പകുതി വേവാകുന്നതുവരെ കുക്ക് ചെയ്യുക അതിനുശേഷം അത് തുറന്ന് അതൊന്ന് മിക്സ് ചെയ്തിട്ട് അതിനുമുകളിൽ ആയി ഫ്രൈ ചെയ്ത ചിക്കൻ വെച്ച് കുറച്ചു മല്ലിയിലയും ഇട്ട് ഒരു 15 മിനിറ്റ് അടച്ചുമൂടി കുക്ക് ചെയ്യുക …….
വിശദമായ റെസിപ്പി വീഡിയോ കാണാനായി താഴെകൊടുത്ത ലിങ്ക് ക്ലിക് ചെയ്യുക, വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുതേ……