ആരെയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ.
ചേരുവകൾ :
• ചെമ്മീന്‍ – 1/2 കിലൊ
• ചുവന്നുള്ളി – 5-6 എണ്ണം
• ഇഞ്ചി – 2 ഇഞ്ച് വലിപ്പത്തില്‍
• വെളുത്തുള്ളി – 2 (വലുത്)
• തക്കാളി – 1 (ചെറുത്)
• കറിവേപ്പില – 2 തണ്ട്
• കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
• മഞ്ഞള്‍പൊടി – 1/4 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – 3-4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം :
• ചെമ്മീന്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക.
• ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും നന്നായി ഇളക്കി ചേര്‍ക്കുക.
• ഇനി കഴുകിയെടുത്ത ചെമ്മീന്‍ ഒട്ടുംതന്നെ വെള്ളമില്ലാതെ ഈ മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
• 1/2 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവെക്കുക.(ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ വളരെ നല്ലതാണ്)
• ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം. പൊരിക്കുമ്പോള്‍ കുറച്ച് കറിവേപ്പില കൂടി ചേര്‍ക്കുക മണവും രുചിയും കൂടും.