Oru Nadan Chicken Curry – Chicken Mulakittathu / ഒരു നാടൻ ചിക്കൻ കറി – ചിക്കൻ മുളകിട്ടത്
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ – അര കിലോ
സവാള – 2 വലുത് കൊത്തി അരിഞ്ഞത്
തക്കാളി – 2 ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂണ്‍
പച്ച മുളക് – 3 വലുത്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരും ജീരകം പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – ഒന്നര ടേബിൾ സ്പൂണ്‍ (എരിവ് അനുസരിച്ച് )
മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തേങ്ങ പാല്‍ -ഒരു കപ്പ്
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്‍
മല്ലിയില
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ആദ്യമായി ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഉപ്പും ചേര്‍ത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ച മുളക് അരിഞ്ഞതും ഇട്ട് വഴറ്റി തക്കാളിയും ഇട്ട് നന്നായി വഴറ്റുക. ശേഷം പൊടികള്‍ ഇട്ട് വഴറ്റി കുറച്ച് കറിവേപ്പില കൂടി ഇട്ട് വഴറ്റുക. ഇതിലേക്ക് ചിക്കൻ ഇട്ട് അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് 3 വിസിൽ വരുന്നത് വരെ വേവിക്കുക. ആവി പോയ ശേഷം തുറന്ന് തേങ്ങ പാല്‍ ചേര്‍ത്ത് തിളപ്പിച്ച് മല്ലിയില വിതറുക. അടിപൊളി കോഴി മുളക് ഇട്ടത് റെഡി