Onion Chicken Fry – സവോള വറുത്തു ചേർത്ത് ചിക്കൻ കറി

Onion Chicken Fry

ചിക്കൻ -1 kg
സവോള -4
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് -1/2 tbsp
ഇഞ്ചി അരിഞ്ഞത് -1 tbsp
വെളുത്തുള്ളി അരിഞ്ഞത് -1.5 tbsp
മഞ്ഞൾപൊടി -1/2 tsp
കാശ്മീരി മുളകുപൊടി -1 tsp
മീഡിയം സ്പൈസി മുളകുപൊടി -1.5 tbsp
മല്ലിപൊടി -2 tsp
ഗരം മസാല -1 1/4tsp
കറി വേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

ചിക്കൻ ¼ tspമഞ്ഞൾപൊടി,1 tspകാശ്മീരി മുളകുപൊടി,1/2 tbspഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,1/2 tspഗരം മസാല ,ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂർ വച്ച ശേഷം വറുത്തെടുക്കുക. രണ്ട് സവോള അരിഞ്ഞത് ഗോൾഡൻ ബ്രൗൺ കളർ ആകുന്ന വരെ വറുക്കുക.ഇതിന്റെ നല്ല ചൂട് മാറുമ്പോ മിക്സിയിൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക.ഒരു പാൻ-ൽ എണ്ണ ചേർത്ത് രണ്ട്സവോള,ഇഞ്ചി,വെളുത്തുള്ളി ,കറിവേപ്പില എന്നിവ നന്നായി വഴറ്റുക.ഇതിലേക്ക് ബാക്കിയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക.സവോള വറുത്തു പൊടിച്ചത് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഉപ്പും ചേർക്കുക.തിളക്കുമ്പോൾ ചിക്കൻ ചേർത്ത് മൂടി വച്ച് പത്തു മിനിറ്റ് വേവിക്കുക.അതിനു ശേഷം തീ ഓഫ് ചെയ്യുക.വീണ്ടും 30-45 മിനിറ്റ് മൂടി വച്ച ശേഷം സെർവ് ചെയ്യാം.

Rini Mathew