ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ ഉള്ള മലായ് ചിക്കൻ ആണ് ഇന്നത്തെ താരം
Malai Chicken/മലായ് ചിക്കൻ
ചേരുവകൾ:
1. ചിക്കൻ – 1 കിലോ
2. ഉപ്പ് – ആവശ്യത്തിന്
3. കാഷ്യൂനട്ട്സ് – 2 ടേബിൾസ്പൂൺ
4. സവാള – 3 എണ്ണം
5. ഇഞ്ചി – ഒരു ചെറിയ കഷണം
6. വെളുത്തുള്ളി – 2 ടീസ്പൂൺ
7. പച്ചമുളക് – 1 എണ്ണം
8. ഓയിൽ – 2 ടേബിൾസ്പൂൺ
9. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
10. കുരുമുളക് ചതച്ചത് – 1 1/2 ടേബിൾസ്പൂൺ
11. ഗരം മസാല – 1/2 ടീസ്പൂൺ
13. പാൽ – 2 കപ്പ്
14. കസൂരി മേത്തി – 2 ടീസ്പൂൺ
15. ഫ്രഷ് ക്രീം – 3 ടേബിൾസ്പൂൺ (പകരം പാൽ ചേർക്കാം)
പാചകം ചെയ്യുന്ന രീതി:
1. കാഷ്യൂനട്ട്സ് നന്നായി കഴുകി കുറച്ച് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റി വയ്ക്കുക
2. സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക
3. ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച് വച്ച പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക
4. അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളക് ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക
5. കുതിർത്ത് വച്ച കാഷ്യൂനട്ട്സ് അരച്ചതും ചേർത്ത് നന്നായി വഴറ്റുക
6. നന്നായി കഴുകി വൃത്തിയാക്കിയ ചിക്കൻ ചേർത്ത് കൊടുക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക
8. പാൽ ചേർത്ത് മിക്സ് ചെയ്ത് തിളയ്ക്കുന്നത് വരെ ഹൈ ഫ്ലെയ്മിൽ ഇടുക
9. തിളച്ച് വരുമ്പോൾ ഫ്ലെയിം കുറച്ച് വച്ച് ചിക്കൻ വേവിച്ചെടുക്കുക
10. ചിക്കൻ വെന്ത് ചാറ് കുറുകി വരുമ്പോൾ ഫ്രഷ് ക്രീം അല്ലെങ്കിൽ പാൽ ചേർത്ത് മിക്സ് ചെയ്യുക
11. കസൂരി മേത്തി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ചപ്പാത്തി, റൊട്ടി, നാൻ, ജീരാ റൈസ് തുടങ്ങിയവയുടെ കൂടെ കഴിക്കാൻ പറ്റിയ കിടിലൻ കോമ്പിനേഷൻ ആണ്