ബിരിയാണി വേണ്ട, ആവി പറക്കുന്ന മജ്ബൂസ് മതി….!

മജ്ബൂസ്

ബിരിയാണി മാറ്റി….അടിപൊളി സ്‌പൈസി മജ്ബൂസ് ഇങ്ങനെ ഉണ്ടാകി നോകൂ….

ചേരുവകൾ

ചിക്കൻ 1

അരി 4 ഗ്ലാസ്‌

പട്ട ചെറിയ കഷ്ണം

പെരിംജീരകം 1/2 ടീസ്പൂൺ

കുരുമുളക് 1/2 ടീസ്പൂൺ

കുരുമുളക് പൊടിച്ചത് 1 ടീ സ്പൂൺ

മഞ്ഞൾ പൊടി 1ടീ സ്പൂൺ

കാശ്മീരി മുളക്പൊടി 2 ടീ സ്പൂൺ

അറബിക് മസാല 5ടീ സ്പൂൺ

ഗരംമസാല 1ടീ സ്പൂൺ

ഉണക്ക നാരങ്ങ 4 എണ്ണം

തക്കാളി 2 വലുത്

സബോള 2 വലുത്

വെളുത്തുള്ളി 1

ഇഞ്ചി ചെറിയ കഷ്ണം

ചിക്കൻ സ്റ്റോക് 1

തക്കാളി പേസ്റ്റ് 3 ടീ സ്പൂൺ

പച്ചമുളക് 7 എണ്ണം

മല്ലിചെപ്

ഉപ്പ്, ഓയിൽ ആവശ്യത്തിന്

തയാറാകുന്നവിധം:

ചിക്കൻ, 1ടീസ്പൂൺ അറബിക് മസാല 2ടീസ്പൂൺ കാശ്മീരി ചില്ലി പൌഡർ ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു അര മണിക്കൂർ മസാല പിടിക്കാൻ മാറ്റിവെക്കുക. അരമണിക്കൂറിനു ശേഷം ചിക്കൻ ഫ്രൈ ചെയുക. അതിനു ശേഷം ഒരു പത്രം വെച് അതിലേക് ഓയിൽ ഒഴിച്, പട്ട, പെരിഞ്ജീരകം, കുരുമുളക്, ഇട്ട് കൊടുക്കുക, ഒന്ന് ചൂടായതിന് ശേഷം സവോള ഇഞ്ചി വെളുത്തുള്ളി ഇട്ടു വഴറ്റുക ശേഷം ചിക്കൻ സ്റ്റോക്ക് ചേർത് ഉപ്പു ആവശ്യത്തിന് ചേർക്കുക, ഇനി തക്കാളി ചേർത്ത് വഴറ്റി എടുത്ത് അറബിക് മസാല, മഞ്ഞൾപൊടി, ഗരം മസാല, കുരുമുളക് പൊടി, തക്കാളി പേസ്റ്റ്, ഉണക്ക നാരങ്ങ എന്നിവ ചേർത്ത് വഴറ്റി 10 മിനിറ്റ് അടച്ചുവെക്കുക, ശേഷം അരിയിട്ട് അഞ്ചു മിനിട്ട് വറുത്തെടുക്കുക, ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം അളവിൽ ചൂടുവെള്ളം ഒഴിച് കൊടുക്കുക, അടച്ചുവെച്ച് അരി ഏകദേശം വേവാകുമ്പോൾ ഫ്രൈ ചെയ്ത ചിക്കൻ മുകളിൽ വെച്ചുകൊടുക്കുക, 5പച്ചമുളക് കുറച്ചു മല്ലിച്ചെപ്പ് മുകളിൽവെച്ചു ഫോയിൽ കൊണ്ട് കവർചെയ്ത് അടച്ചു പാത്രത്തിന്റെ അടിയിൽ അടിപിടിക്കാതിരിക്കാൻ ഒരു കട്ടിയുള്ള ചെമ്പിന്റെ മൂടി വെക്കുക, കുറഞ്ഞ തീയിൽ വെച്ച് ദം ചെയുക, 10 മിനിട്ടു ശേഷം തുറക്കാം, ഇപ്പോൾ അടിപൊളി സ്‌പൈസി മജ്ബൂസ് റെഡി ആയിട്ടുണ്ട്… ഇനി സർവിങ് പ്ലേറ്റിലേക് മാറ്റി, അതിനു മുകളിൽ മല്ലിച്ചെപ്പ്, പച്ചമുളക് ചെറുനാരങ്ങാ എന്നിവ വെച്ച് അലങ്കരിക്കാം…

ചൂടോടോ മജ്ബൂസ്, ടൊമാറ്റോ സൽസയുമായി ചേർത്ത് വിളംബാം

0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Naswan
Naswan
2 years ago

Machboos super

Ammachiyude Adukkala - Admin
Admin
Reply to  Naswan

Thanks

2
0
Would love your thoughts, please comment.x
()
x