Koonthal Masala

കൂന്തള്‍ മസാല (കണവ) Koonthal Masala

Koonthal Masala

കൂന്തള്‍ –1/2 കിലോ
സവാള –1 വലുത്
തക്കാളി ചെറുതായി മുറിച്ചത് –1 ഇടത്തരം
ഇഞ്ചി അരിഞ്ഞത്—-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് –1 ടീസ്പൂണ്‍
പച്ചമുളക് –2
കാശ്മീരി മുളകുപൊടി—-1 +2 ടീസ്പൂണ്‍
കുരുമുളക് പൊടി —1/4 ടീസ്പൂണ്‍
ഗരം മസാല –1/4 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

തയാറാക്കുന്ന വിധം

കൂന്തള്‍ കഴുകി വൃത്തിയാക്കി വളയങ്ങളായി മുറിക്കുക… കാശ്മീരി ചില്ലി പൌഡര്‍,മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ പുരട്ടി 15 മിനിറ്റ് വയ്ക്കുക…ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക…. പാന്‍ ചൂടാക്കി,എണ്ണ ഒഴിച്ച് സവാള അരിഞ്ഞത്,വെളുത്തുള്ളി,ഇഞ്ചി ,പച്ചമുളക് ഇവ വഴറ്റുക.ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ക്കുക.എണ്ണ തെളിയുമ്പോള്‍ കറിവേപ്പിലയും പൊടികളും ചേര്‍ക്കുക…ഇതിലേക്ക് വേവിച്ച കൂന്തലും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്തു ഇടത്തരം തീയില്‍ 10 മിനിറ്റ് വെക്കുക.അതിനു ശേഷം തീയ് ഓഫ്‌ ചെയ്ത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പാത്രം അടച്ചു വെക്കുക.