കേതൽസ് ചിക്കൻ / Kethel’s Chicken
ആവശ്യമുള്ള ചേരുവകൾ
1. ചിക്കൻ – 1/2 കിലോ
2. വറ്റൽ മുളക് – 8-10 എണ്ണം
3. പെരുംജീരകം – 1 ടേബിൾസ്പൂൺ
4. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
5. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
6. കാശ്മീരി മുളകുപൊടി – 1 ടേബിൾസ്പൂൺ (എരിവ് കൂടുതൽ വേണ്ടവർക്ക് കൂടുതൽ ചേർക്കാം)
7. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
8. ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി
1. ഒരു പാൻ ചൂടാക്കി വറ്റൽ മുളക് ചേർത്ത് വറുത്ത് എടുക്കുക
2. പെരുംജീരകം കൂടി ചേർത്ത് നന്നായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കുക
4. ചൂട് ആറിക്കഴിയുമ്പോൾ വെളുത്തുള്ളി ചേർത്ത് അരച്ചെടുക്കുക
5. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
6. കഴുകി വൃത്തിയാക്കിയ ചിക്കനിൽ മസാല ചേർത്ത് നന്നായി മിക്സ് ചെയ്യുക
7. മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക
8. ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്ത് കോരുക
Tasty Kethel’s Chicken Ready