നാടൻ വറുത്തരച്ച കോഴിക്കറി Kerala Style Chicken Curry with Roasted Coconut
ചിക്കൻ 3/4 kg
സവാള 1
തക്കാളി 1
പച്ചമുളക് 3
ഇഞ്ചി ചെറുത് 1
വെളുത്തുള്ളി 6 അല്ലി
തേങ്ങ 1/2 കപ്പ്
വെളിച്ചെണ്ണ 2 tbs
മല്ലി 1/4 കപ്പ്
പിരിയൻമുളക് 4 എണ്ണം
കുരുമുളക് 2tbs
ജീരകം 1/2 tsp
മഞ്ഞൾപൊടി 1/2 tsp
ഗരംമസാലപ്പൊടി 1/2 tsp
നാരങ്ങാനീര് 1 tsp
വെള്ളം 2 കപ്പ്
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക ശേഷം തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക.
ബ്രൗൺ നിറമാകുന്നതിന് തൊട്ടുമുൻപ് മല്ലി മുളക് കുരുമുളക് ജീരകം എന്നിവ ഇതിലേക്ക് ചേർത്ത് മൂപ്പിക്കുക. നന്നായി മൂത്ത് വരുമ്പോൾ വാങ്ങിവയ്ക്കുക. ആറിയശേഷം അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
ബാക്കിയിരിക്കുന്ന ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് മൂത്തുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളി സവാള പച്ചമുളക് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക
ഇത് നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക
ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക
ഒന്നു നന്നായി യോജിപ്പിച്ചശേഷം മൂടി വച്ച് ചെറിയതീയിൽ പകുതി വേവിച്ചെടുക്കുക
ചിക്കൻ പകുതി വെന്തു വരുമ്പോൾ ഇതിലേക്ക് അരച്ചുവച്ച അരവ് ചേർക്കുക ആവശ്യത്തിനുള്ള വെള്ളവും ചേർക്കുക ശേഷം നന്നായി തിളപ്പിക്കുക
തിളച്ചുവരുമ്പോൾ ഇതിലേക്ക് നാരങ്ങാനീര് കറിവേപ്പില ഗരംമസാലപ്പൊടി എന്നിവചേർത്ത് ഒന്നുകൂടി നന്നായി തിളപ്പിക്കുക
ശേഷം അടുപ്പ് ഓഫ് ചെയ്ത്
പാത്രം മൂടിവെച്ച് പത്തുമിനിറ്റിനുശേഷം ഉപയോഗിക്കാം