കപ്പ ബിരിയാണി Kappa Biriyani

കപ്പ ബിരിയാണി Kappa Biriyani

എളുപ്പത്തിൽ ഒരു കപ്പ ബിരിയാണി ഉണ്ടാക്കിയാലോ

ആവശ്യമുള്ള സാധനങ്ങള്‍

കപ്പ – 750 g

കപ്പയുടെ അരപ്പിന് :-‘1/2 മുറി തേങ്ങാ ചുരണ്ടിയത്, പച്ചമുളക് എരിവിന് അനുസരിച്ച്, വെളുത്തുള്ളി 4 അല്ലി ,ജീരകം 1 ടി സ്പൂൺ, കറിവേപ്പില ഇത്രം ചേർത്ത് ചതച്ച് എടുക്കുക

ബീഫ് വേവിക്കാൻ

ബീഫ് എല്ലോട് കൂടിയത് 500 g

ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 2 ടീസ്പൂണ്‍

പച്ചമുളക് പിളർന്നത്- 2 ,3 എണ്ണം ‍

മുളക് പൊടി – 2 ടിസ്പൂൺ

മല്ലിപ്പൊടി – 1 ടിസ്പൂൺ

കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

ശരം മസാലപ്പൊടി – 1 ടിസ്പൂൺ

ഒരു മീഡിയം സവാള അരിഞ്ഞത്- ഒന്ന്

ചെറിയ ഉള്ളി 7, 8 എണ്ണം

നാരങ്ങ – 1

ഉപ്പ്- ആവശ്യത്തിന്

കറിവേപ്പില- മൂന്ന് തണ്ട്

വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കപ്പ ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് തിളപ്പിക്കുക നല്ല പോലെ തിളച്ച ശേഷം വെള്ളം ഊറ്റി കളയുക ,വീണ്ടും വെള്ളം ഒഴിച്ച് 1 ടി സ്പൂൺ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം കളഞ്ഞ് എടുക്കുക.

ഇതിലേക്ക് അരപ്പിട്ട് 4,5 മിനിറ്റ് ചെറുതീയിൽ മൂടി വയ്ക്കുക. അരപ്പ് വെന്ത ശേഷം അധികം ഉടയാതെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക

ബീഫിൽ മുകളിൽ പറഞ്ഞിരിക്കുന്ന മസാലപ്പൊടികളും, ഉപ്പും, നാരങ്ങാനീരും പുരട്ടി 30 മിനിറ്റ് വയ്ക്കുക

ശേഷം കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇട്ട് വഴറ്റിയ ശേഷം ബീഫ് ഇതിലേക്കിടുക. നല്ല പോലെ ഇളക്കിയ ശേഷം കുക്കർ അടച്ച് ചെറുതീയിൽ 5,6 വീസിൽ വേവിക്കുക, വെള്ളം ഒഴിക്കണ്ട ബീഫിൽ നിന്ന് വെള്ളം ഇറങ്ങും.

ബീഫ് വെന്ത ശേഷം കുക്കറിന്റെ മൂടീ തുറന്ന് ഉപ്പ് ഒക്കെ പാകമായോന്ന് നോക്കിയ ശേഷം വേവിച്ച് വച്ച കപ്പ ഇതിലേക്കിട്ട് ഇളക്കുക.

ലാസ്റ്റ് കടുക് വറുത്തിടാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x