How to Prepare Prawns Roast – ചെമ്മീൻ ഉലർത്തിയത്
ചേരുവകൾ
ചെമ്മീൻ – 1/ 2 കിലോ
തേങ്ങാക്കൊത്ത് – 1 കപ്പ്
ചെറിയ ഉള്ളി – 25 എണ്ണം
ഇഞ്ചി – ചെറിയ കഷ്‌ണം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 4 തണ്ട്
കുടംപുളി – 2 എണ്ണം
വെളുത്തുള്ളി – 7 അല്ലി
മല്ലിപൊടി – 1 .5 ടേബിൾസ്പൂൺ
മുളക്‌പൊടി – 2 .5 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
ഗരംമസാല -1 ടേബിൾസ്പൂൺ
ഉപ്പ് ആവേശത്തിന്
ചെമ്മീൻ കഴുകി വൃത്തി ആക്കി വെയ്ക്കുക .അതിനുശേഷം ഒരു മൺചട്ടിയിൽ മല്ലിപൊടി ,
മുളക്‌പൊടി ,മഞ്ഞൾപൊടി, തേങ്ങാകൊത്തി അരിഞ്ഞത് ,ഇഞ്ചി ചെറുതായി അരിഞ്ഞത് ,പച്ചമുളക് ,കറിവേപ്പിലയിൽ പകുതി ,പുളി കഴുകിയത് ഇവയെല്ലാം ചട്ടിയിൽ ഇട്ട് പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പും പാകത്തിന് ചേർത്ത് സ്റ്റവ് ഓൺ ആക്കുക .അരപ്പ് തിളച് കഴിയുമ്പോൾ ചെമ്മീൻ ഇടുക .നന്നായി മിക്സ് ചെയ്‌തു മൂടി വെച്ച് വേവിച്ച് നന്നായിട്ട് വെള്ളം വറ്റിക്കുക .അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക .കടുക് ഇട്ട് പൊട്ടുമ്പോൾ രണ്ട് മുളക് മുറിച്ചത് ഇടുക .അതിലേക്ക് വെളുത്തുള്ളിയും ചെറിയഉള്ളി അരിഞ്ഞതും ചേർക്കുക.ബാക്കി കറിവേപ്പിലയും ചേർക്കുക .ഉള്ളി നല്ലതുപോലെ മൂപ്പിക്കുക .ഗരംമസാല ചേർക്കുക .നന്നായി ഇളകിയിട്ട് വറ്റിച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ഇടുക .നന്നായി ഇളക്കുക .തീ കുറച്ച് വെച്ച് നന്നായിട്ട് വെള്ളം വറ്റി വരുന്നത് വരെ ഇളക്കുക . ചെമ്മീൻ ഉലർത്തിയതു് റെഡി.