Grilled Chicken with Vegetables – Weight loss recipe
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവം.
ഓവനോ ഗ്രിൽ പാനോ ഇല്ലാതെ ഉണ്ടാക്കാവുന്ന ഗ്രിൽ ചിക്കൻ
Ingredients
1. ചിക്കൻ ബ്രെസ്റ്റ്/തൈസ് – 500 gm
2. ഉപ്പ് – ആവശ്യത്തിന്
3. കുരുമുളക് പൊടി – 1 ടീസ്പൂൺ
4. മഞ്ഞൾപ്പൊടി – 1 നുള്ള്
5. മുളകുപൊടി – 1 നുള്ള്
6. ഗരംമസാല – 1 നുള്ള്
7. നാരങ്ങ നീര് – 1 നാരങ്ങയുടേത്
8. ബട്ടർ/ഒലിവ് ഓയിൽ – 1 ടീസ്പൂൺ
9. ക്യാരറ്റ് – 3 എണ്ണം നീളത്തിൽ അരിഞ്ഞത്
10. ബീൻസ് – 1 കപ്പ് നീളത്തിൽ അരിഞ്ഞത്
11. ചുവപ്പ് ക്യാപ്സിക്കം – 1 നീളത്തിൽ അരിഞ്ഞത്
12. മഞ്ഞ ക്യാപ്സിക്കം – 1 നീളത്തിൽ അരിഞ്ഞത്
13. കുരുമുളക് പൊടി – 1/4 ടീസ്പൂൺ
14. നാരങ്ങ നീര് – പകുതി നാരങ്ങയുടെ
Method
1. ചിക്കൻ 2 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർത്ത് മാരിനേറ്റ് ചെയ്തു 2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
2. ഒരു പാനിൽ ബട്ടർ ചൂടാക്കി ക്യാരറ്റ്, ബീൻസ് എന്നിവ ചേർത്ത് വഴറ്റുക
3. ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേർത്ത് പകുതി വേവ് ആകുമ്പോൾ ക്യാപ്സിക്കം ചേർത്തിളക്കുക
4. നാരങ്ങ നീര് ചേർത്ത് ഇറക്കുക
5. ഒരു നോൺസ്റ്റിക് പാനിൽ ഒലിവ് ഓയിൽ ഒഴിച്ചു ചിക്കൻ 2 വശവും ഗ്രിൽ ചെയ്ത് എടുക്കുക
6. വെജിറ്റബിൾസിന്റെ കൂടെ സെർവ് ചെയ്യുക
വിശദമായ വീഡിയൊ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക