Green Masala Pepper Chicken

ഗ്രീൻ മസാല പെപ്പർ ചിക്കൻ – Green Masala Pepper Chicken

Green Masala Pepper Chicken
Green Masala Pepper Chicken

പെപ്പർ ചിക്കൻ്റെ കൂടെ കുറച്ചു ഗ്രീൻ മസാല ചേർന്നാലോ … വ്യത്യസ്തമായ രുചിയിൽ ഗ്രീൻ മസാല പെപ്പർ ചിക്കൻ … ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ ഇനി എന്നും നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ.
ചേരുവകൾ :
ചിക്കൻ – 1 Kg
സവാള – 4
തക്കാളി – 2
പച്ചമുളക് – 6
ഇഞ്ചി – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
ലെമൺ ജ്യൂസ് – 1 ടേബിൾ സ്പൂൺ
പെരിഞ്ചീരകം – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 + 1/4 ടീ സ്പൂൺ
കുരുമുളക് പൊടി – 1 1/2 + 1 ടേബിൾ സ്പൂൺ
ഗരം മസാല – 1/2 ടീ സ്പൂൺ
കറിവേപ്പില
മല്ലിയില – 1/4 Cup
പുതിനയില – 1/4 Cup
കശുവണ്ടി – 12 – 15 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം :
കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങൾ ഉപ്പ്, 1/2 tsp മഞ്ഞൾ പൊടി ,1tbsp കുരുമുളക് പൊടി, ലെമൺ ജ്യൂസ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.അതിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി ചേർത്തു കൊടുക്കുക. ശേഷം 1 tbsp പെരിഞ്ചീരകം ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് സവാള, 4 പച്ചമുളക്, കറിവേപ്പില ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. അതിലേക്ക് തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് 1/4 tsp മഞ്ഞൾപ്പൊടിയും 1 tbsp കുരുമുളക് പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.അതിൽ നിന്നും 2 tbsp സവാള മാറ്റിവെയ്ക്കുക. ബാക്കി സവാള നന്നായി വാടിയ ശേഷം അതിലേക്ക് ചിക്കൻ ചേർത്തു കൊടുക്കുക. നന്നായി മിക്സ് ചെയ്ത ശേഷം അടച്ചു വെച്ചു വേവിയ്ക്കുക.അതിനു ശേഷം മല്ലിയില, പുതിനയില, 2 പച്ചമുളക്, മാറ്റി വെച്ച സവാള എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക .ഈ പേസ്റ്റ് ചിക്കൻ കറിയിലേക്ക് ചേർത്തു കൊടുക്കാം. ചിക്കൻ വെന്തു കഴിഞ്ഞാൽ കുതിർത്തു വെച്ച കശുവണ്ടി അരച്ച പേസ്റ്റ് ചേർത്ത് കുറച്ചു ഗരം മസാല കൂടി ചേർത്ത് ഓഫ് ചെയ്യുക .

https://youtu.be/1QZPlsfWTZk
Nitha Priyesh