Dhaba Style Chicken Curry – ഒരു ധാബ സ്റ്റൈല്‍ ചിക്കന്‍ കറി
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ – 1 കിലോ
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് – 2.30 ടീസ്പൂണ്‍
മുളക്‌പൊടി -3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1.30 ടീസ്പൂണ്‍
സവാള-4 എണ്ണം(ചെറുതായി അരിഞ്ഞത് )
തക്കാളി പൂരി-1 കപ്പ്
പച്ചമുളക് – 2( ചെറുതായി അരിഞ്ഞത്)
മല്ലിപ്പൊടി-2ടീസ്പൂണ്‍
ജീരകപ്പൊടി-1.30 ടീസ്പൂണ്‍
ഗരംമസാല-1 ടീസ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം
ചിക്കന്‍ വൃത്തിയായി കഴുകിയെടുത്ത ശേഷം ഒന്നര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളക് പൊടി, ഒന്നേകാല്‍ ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി വെയ്ക്കുക. 30 മിനിട്ടിന് ശേഷം ഇത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ശേഷം മറ്റൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള 10 മിനുട്ട് വഴറ്റിയെടുക്കുക. ബാക്കിയുള്ള ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, മുളക് പൊടി, മല്ലിപ്പൊടി, ജീരക പൊടി എന്നിവ സവാളയിലേക്ക് ഇട്ട് വീണ്ടും വഴറ്റുക. കുറച്ച് വെള്ളം തളിച്ച് കൊടുക്കുക. തീ കുറച്ച് 2-3 മിനുട്ട് ഫ്രൈ ചെയ്യുക. തക്കാളി പൂരി ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുക. പച്ച മുളക് അരിഞ്ഞത് ചേര്‍ക്കുക. 2-3 മിനിട്ടിന് ശേഷം വറുത്ത് വെച്ച ചിക്കന്‍
ഇട്ട് കൊടുക്കുക. 5 മിനുട്ട് മീഡിയം തീയില്‍ ഫ്രൈചെയ്യുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കൊടുക്കുക. 10 മിനിട്ട് കൂടി വേവിക്കുക. ശേഷം ഗരം മസാലയും മല്ലിയിലയും ഇട്ട് കൊടുക്കുക. ധാബ സ്റ്റൈല്‍ ചിക്കന്‍ കറി റെഡി.