കേരള സ്റ്റൈലിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പോർക്ക് റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കൂർഗിലെ ട്രഡീഷണൽ ആയ റെസിപ്പി ആണ് ഇത്.
കൂർഗി പോർക്ക് കറി
കൂർഗികളുടെ പോർക്ക് കറിയിൽ ചേർക്കുന്ന ഒരു പ്രധാന ചേരുവയാണ് കച്ചംപുളി. നമുക്ക് വീട്ടിൽ തന്നെ കച്ചംപുളിയുടെ അതെ ടേസ്റ്റിൽ ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ
ചേരുവകൾ:
കച്ചംപുളി ഉണ്ടാക്കാൻ:
1. കുടംപുളി – 3 കഷണം
2. വെള്ളം – കുറച്ച്
3. വിനാഗിരി – 1 ടീസ്പൂൺ (ഞാൻ തേങ്ങ വെള്ളത്തിൽ നിന്നും ഉണ്ടാക്കിയ നാടൻ വിനാഗിരി ആണ് ഉപയോഗിച്ചത്)
കുടംപുളി 1/2 മണിക്കൂർ കുറച്ച് വെള്ളത്തിൽ കുതിർത്തു വച്ചതിനു ശേഷം വിനാഗിരി ചേർത്ത് നന്നായി അരച്ചെടുത്താൽ ഹോം മെയ്ഡ് കച്ചംപുളി തയാർ
കൂർഗി സ്‌പൈസ് പൗഡർ ഉണ്ടാക്കാൻ:
1. മല്ലി – 2 ടീസ്പൂൺ
2. കുരുമുളക് – 2 ടീസ്പൂൺ
3. ഉലുവ – 3 ടീസ്പൂൺ
4. ജീരകം – 1 1/2 ടീസ്പൂൺ
ഈ 4 ചേരുവകൾ ഒരു പാനിൽ ഇട്ട് ചെറുതീയിൽ വച്ച് വറുത്തു എടുക്കുക. നിറം മാറി, നല്ല മണം വരുമ്പോൾ ഇറക്കി വയ്ക്കുക.
ചൂട് ആറി കഴിഞ്ഞ് പൊടിച്ചു എടുക്കുക
കൂർഗി സ്‌പൈസ് പേസ്റ്റ് ഉണ്ടാക്കാൻ:
1. ചുവന്നുള്ളി – 1/4 കപ്പ്
2. പച്ചമുളക് – 3 എണ്ണം
3. ഇഞ്ചി – ഇടത്തരം വലുപ്പത്തിൽ ഉള്ള ഒരു കഷണം
4. കറിവേപ്പില
5. ഗ്രാമ്പൂ – 15 എണ്ണം
6. മല്ലിയില – ഒരു പിടി
7. ഓയിൽ – 1 ടേബിൾസ്പൂൺ
ഒരു പാനിൽ ചുവന്നുള്ളി, ഇഞ്ചി പച്ചമുളക്, കറിവേപ്പില, ഗ്രാമ്പൂ എന്നിവ ചേർത്ത് ചെറുതീയിൽ വച്ച് വറുത്തെടുക്കുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ മല്ലിയില, ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഇറക്കി വയ്ക്കുക. ചൂട് ആറി കഴിഞ്ഞ് മിക്സിയിൽ നന്നായി അരച്ചെടുക്കുക
പോർക്ക് വേവിക്കാൻ:
1. പോർക്കിറച്ചി: 1 1/2 കിലോ
2. ഉപ്പ് – ആവശ്യത്തിന്
3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
4. കൂർഗി സ്‌പൈസ് പൗഡർ – 2 ടീസ്പൂൺ
5. മുളകുപൊടി – 2 ടീസ്പൂൺ
കൂർഗി പോർക്ക് തയാറാക്കാൻ:
1. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
2. കടുക് – 1 ടീസ്പൂൺ
3. കൂർഗി സ്‌പൈസ് പേസ്റ്റ്
4. കൂർഗി സ്‌പൈസ് പൗഡർ
5. കച്ചംപുളി
6. മല്ലിയില – 2 ടേബിൾസ്പൂൺ
7. കറിവേല്പില
പാചകം ചെയ്യുന്ന രീതി:
1. പോർക്കിറച്ചി ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, 2 ടീസ്പൂൺ സ്‌പൈസ് പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക
2. പ്രഷർ കുക്കറിൽ വച്ച് നന്നായി വേവിച്ചു എടുക്കുക
3. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ചേർത്ത് കൊടുക്കുക
4. കടുക് പൊട്ടി വരുമ്പോൾ കറിവേപ്പില, സ്‌പൈസ് പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക
5. അതിലേക്ക് ബാക്കിയുള്ള സ്‌പൈസ് പൗഡർ ചേർത്ത് ചെറുതീയിൽ വച്ച് വഴറ്റിയെടുക്കുക
6. കച്ചംപുളി ചേർത്ത് കൊടുക്കുക
7. കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക
8. വഴന്ന് വരുമ്പോൾ വേവിച്ചു വച്ച പോർക്ക് ചേർത്ത് മിക്സ് ചെയ്യുക
9. വെള്ളം വറ്റി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക
ചോറ്, ചപ്പാത്തി, റൊട്ടി, അക്കി റൊട്ടി തുടങ്ങിയവയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്