Chicken Thoran

Chicken Thoran – ചിക്കൻ തോരൻ

Ingredients:

Chicken with bones 1 kg
Thick coconut milk 2 cup
Shallots/Cheriya ulli 1 cup
Crushed ginger garlic 1 table spoon
Green chilly 1 (you can add few more)
Kashmiri chilly 1 tablespoon (you can use spicy chilly too. This is my Kids favorite so I can’t add More spicy chilly)
Coriander powder 2 tsp
Turmeric powder 1/2 tsp
Pepper powder 1/2tsp
Garam masala 1/2tsp
Saunf powder 1/2 tsp
Curry leaves plenty

You can change the spices and masala up to your spice level???

Coconut chunks 1/2 cup ഒത്തിരി മൂക്കാത്ത തേങ്ങയുടെ ആണ് ടേസ്റ്റി

ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി നന്നായി ഉപ്പും വിനെഗർ ചേർത്ത്
കഴുകി വയ്ക്കുക. പൊടികൾ എല്ലാം
കുരുമുളക് പൊടി ഒഴികെ എല്ലാം ഒന്ന് ഒരു പാനിൽ തീ കുറച്ചു വച്ച് പച്ചമണം മാറ്റി എടുക്കുക.അതിലേക്കു ചിക്കൻ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി
യോജിപ്പിക്കുക. ഉപ്പു കുറച്ചു ചേർത്താൽ മതി ആവശ്യമെങ്കിൽ
മാത്രം ഫ്രൈ ആയി വരുമ്പോൾ ചേർക്കാം. ഇനി അതിലേക്കു ഉള്ളിയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും ഒരു കതിർപ്പു കറിവേപ്പിലയും ചേർത്ത് കുറേശ്ശേ പാൽ ചേർത്ത് മിക്സ് ചെയ്യുക. പാൽ നികക്കെ നിന്നാൽ മതി.ഇനി അടുപ്പിൽ
വച്ച് വേവിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീ കുറച്ചു വച്ച് പാൽ വറ്റിച്ചെടുക്കുക.ഇടയ്ക്കു ഒന്ന് ഇളക്കി ഇട്ടു കൊടുക്കുക. ഗ്രേവി വറ്റിക്കഴിയുബോൾ തീ കൂട്ടി വച്ച് നന്നായി റോസ്‌റ് ചെയ്യുക.
എല്ലില്‍ നിന്നും ഇറച്ചി വിട്ടു പോരുമ്പോൾ എല്ലു വേണെങ്കിൽ എടുത്തു മാറ്റം ഇവിടെ കുട്ടികൾക്ക് വേണ്ടി ഞാൻ അത് എടുത്തു കളയും . എന്ന തെളിഞ്ഞു തുടങ്ങുമ്പോൾ കുരുമുളക് പൊടിയും കറിവേപ്പില ഞെരടിയതും തേങ്ങാ കൊത്തും ചേർത്ത് വീണ്ടും റോസ്‌റ് ചെയ്തു നല്ല പോലെ ഫ്രൈ ആക്കി എടുക്കുക.ലാസ്‌റ് വേണെങ്കിൽ ഒരു രണ്ടു യബിൾസ്പൂൺ തേങ്ങാ തിരുമ്മിയതും ചേർക്കാം.ഇല്ലാതെ തന്നെ നല്ല ടേസ്റ്റി ആണ്.

Saumya Zubeer