Chicken Pacha Paalu Curry – ചിക്കൻ പച്ച പാല് കറി
1. ചിക്കൻ 1 kg
2. പച്ചമുളക് 8 എണ്ണം (എരിവ് അനുസരിച്ച് എടുക്കാം.)
3. കറിവേപ്പില 3 തണ്ട്
4. മല്ലിയില അരിഞ്ഞത് 2 പിടി
5. ഇഞ്ചി 1 കഷ്ണം (വിരൽ വലുപ്പത്തിൽ)
6. വെളുത്തുള്ളി 5 അല്ലി
7. പച്ച നാരങ്ങ തോല് ചുരണ്ടിയത് 2 നുള്ള്
8. നാരങ്ങാ നീര് 3 ടീ സ്പൂണ്
9. മഞ്ഞൾ പൊടി ആവശ്യത്തിന്
10. ഉപ്പ് ആവിശ്യത്തിന്
11. മല്ലിപ്പൊടി 1 ടീ സ്പൂണ്
12. ജീരക പൊടി 1 ടീ സ്പൂണ്
13. ചുവന്ന മുളക് 4 എണ്ണം
14. വെളിച്ചെണ്ണ ആവശ്യത്തിന്
15. തേങ്ങാ പാൽ (വെള്ളം തൊടാത്ത ഒന്നാം പാൽ) 1 1/2 കപ്പ്
2. പച്ചമുളക് 8 എണ്ണം (എരിവ് അനുസരിച്ച് എടുക്കാം.)
3. കറിവേപ്പില 3 തണ്ട്
4. മല്ലിയില അരിഞ്ഞത് 2 പിടി
5. ഇഞ്ചി 1 കഷ്ണം (വിരൽ വലുപ്പത്തിൽ)
6. വെളുത്തുള്ളി 5 അല്ലി
7. പച്ച നാരങ്ങ തോല് ചുരണ്ടിയത് 2 നുള്ള്
8. നാരങ്ങാ നീര് 3 ടീ സ്പൂണ്
9. മഞ്ഞൾ പൊടി ആവശ്യത്തിന്
10. ഉപ്പ് ആവിശ്യത്തിന്
11. മല്ലിപ്പൊടി 1 ടീ സ്പൂണ്
12. ജീരക പൊടി 1 ടീ സ്പൂണ്
13. ചുവന്ന മുളക് 4 എണ്ണം
14. വെളിച്ചെണ്ണ ആവശ്യത്തിന്
15. തേങ്ങാ പാൽ (വെള്ളം തൊടാത്ത ഒന്നാം പാൽ) 1 1/2 കപ്പ്
2 മുതൽ 12 വരെ ചേരുവകൾ മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. (അല്പം മല്ലിയില കറിയിൽ വിതറാൻ മാറ്റി വെക്കണം.) അരപ്പ് ചിക്കനിൽ പുരട്ടി ഫ്രിഡ്ജിൽ വക്കുക. മിനിമം 3 മണിക്കൂർ കഴിഞ്ഞ് പുറത്തെടുത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ചിക്കൻ വെന്ത് ഗ്രേവി നന്നായി കുറുകി വറ്റിയാൽ ചുവന്ന മുളക് വട്ടത്തിൽ മുറിച്ചതും മല്ലിയിലയും വിതറി ഇളക്കുക. അവസാനമായി തേങ്ങാ പാൽ ചേർത്തു നന്നായി ഇളക്കി, തിള വരുന്നതിന് മുന്നേ തീ ഓഫ് ആക്കുക. മുകളിൽ വെളിച്ചെണ്ണ തളിച്ച് വിളമ്പാം