ബിരിയാണി Biriyani എന്നു പറഞ്ഞാൽ നമ്മൾ മലയാളികൾക്ക് ഒരു വികാരം ആണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ദം ഇട്ട Biriyani ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നു നോക്കിയാലോ
ദം ചിക്കൻ ബിരിയാണി
ചേരുവകൾ
മസാല ചതയ്ക്കാൻ :
1. പച്ചമുളക് – 5 എണ്ണം
2. ഇഞ്ചി – ഒരു കഷണം
3. വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
ഇവ മൂന്നും കൂടി ചതച്ചെടുക്കുക
മാരിനേറ്റ് ചെയ്യാൻ:
1. ചിക്കൻ – 1 1/2 കിലോ
2. ഉപ്പ് – ആവശ്യത്തിന്
3. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
4. പെരുംജീരകം – 1 ടീസ്പൂൺ
5. തക്കോലം – 1 എണ്ണം
6. കറുത്ത ജീരകം – 1/2 ടീസ്പൂൺ
7. കറുവപ്പട്ട – ഒരു ചെറിയ കഷണം
8. ഏലക്കായ – 2 എണ്ണം
9. ഗ്രാമ്പൂ – 5 എണ്ണം
10. ചതച്ച മസാല – 2 ടീസ്പൂൺ
11. തൈര് – 3 ടേബിൾസ്പൂൺ
12. മല്ലിയില – ഒരു പിടി
13. പുതിനയില – ഒരു പിടി
ചോറ് വേവിക്കാൻ:
1. വെള്ളം
2. ബസ്മതി അരി – 1 കിലോ
3. നാരങ്ങാനീര് – ഒരു നാരങ്ങായുടേത്
4. ഗ്രാമ്പൂ – എണ്ണം
5. കറുവപ്പട്ട – ഒരു കഷണം
6. ഏലക്കായ – 2 എണ്ണം
7. എണ്ണ – 1 ടേബിൾസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
9. പെരുംജീരകം – 1 ടീസ്പൂൺ
10. തക്കോലം – ഒരു എണ്ണം
ഗാർണിഷ് ചെയ്യാൻ:
1. എണ്ണ/നെയ്യ്
2. കാഷ്യൂനട്സ്
3. കിസ്മിസ്
4. സവാള നീളത്തിൽ അരിഞ്ഞത്
മസാല തയാറാക്കാൻ:
1. വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
2. പെരുംജീരകം – 1/4 ടീസ്പൂൺ
3. ഗ്രാമ്പൂ – 2 എണ്ണം
4. കറുവപ്പട്ട – ഒരു കഷണം
5. സവാള – 5 എണ്ണം നീളത്തിൽ അരിഞ്ഞത്
6. ചതച്ച മസാല – 2 ടീസ്പൂൺ
7. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
8. മല്ലിപ്പൊടി – 2 ടീസ്പൂൺ
9. മുളകുപൊടി – 1 ടീസ്പൂൺ
10. ഗരം മസാല – 1/2 ടീസ്പൂൺ
11. മല്ലിയില
12. പുതിനയില
പാചകം ചെയ്യുന്ന രീതി:
1. ചിക്കനിൽ എല്ലാ മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക
2. ഒരു രാത്രി അല്ലെങ്കിൽ 2 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വച്ച് മാരിനേറ്റ് ചെയ്യുക
3. എണ്ണ അല്ലെങ്കിൽ നെയ്യിൽ സവാള, നട്സ്, കിസ്മിസ് എന്നിവ വറുത്തു കോരി വയ്ക്കുക
4. ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് മസാലകൾ, മറ്റ് ചേരുവകൾ എന്നിവ ചേർത്ത് തിളപ്പിക്കുക
5. നന്നായി കഴുകി 20 മിനിറ്റ് കുതിർത്തു വച്ച അരി ചേർക്കുക
6. മുക്കാൽ വേവാകുമ്പോൾ കോരി മാറ്റി വയ്ക്കുക
7. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ മസാലകൾ ചേർക്കുക
8. അതിലേക്കു സവാള, ചതച്ച മസാല എന്നിവ ചേർത്ത് വഴറ്റുക
8. നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് വഴറ്റുക
9. മല്ലിയില, പുതിനയില എന്നിവ ചേർത്ത് വഴന്ന് വരുമ്പോൾ ചിക്കൻ ചേർത്ത് വേവിക്കുക
10. ചിക്കൻ വെന്തു കഴിഞ്ഞ് സ്റ്റവ് ഓഫ് ചെയ്യുക
11. ചുവടു കട്ടി ഉള്ള വലിയ പാത്രം അല്ലെങ്കിൽ പ്രഷർ കുക്കർ എടുത്തു അതിൽ ചിക്കൻ വേവിച്ചപ്പോൾ ബാക്കി വന്ന ഗ്രേവി ഒഴിച്ച് കൊടുക്കുക
12. അതിന് മീതെ ഒരു ലയർ ചോറ് ഇട്ടു കൊടുക്കുക
13. അതിനു മീതെ വറുത്തു വച്ച സവാള, കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ കുറച്ചു വീതം ചേർത്ത് കൊടുക്കുക
14. മല്ലിയില, പുതിനയില എന്നിവ കൂടി ചേർത്ത് കൊടുക്കുക
15. അതിനു മീതെ കുറച്ചു നെയ്യ് തൂവി കൊടുക്കണം
16. അതിനു ശേഷം ചിക്കൻ കഷണങ്ങൾ നിരത്തുക
17. വീണ്ടും ചോറ് ഒരു ലയർ ഇട്ടു കൊടുക്കണം
18. അങ്ങനെ ലയർ ചെയ്ത് പാത്രത്തിന്റെ മുകൾഭാഗം വരെ നിറയ്ക്കുക
19. കുക്കർ മൂടി വച്ച് വെയിറ്റ് മാറ്റി വയ്ക്കുക
20. ഒരു തവ ഹൈ ഫ്ലെയ്മിൽ 5 മിനിറ്റ് ചൂടാക്കുക
21. അതിനു മീതെ കുക്കർ വച്ച് ചെറുതീയിൽ 15 മിനിറ്റ് ദം ചെയ്തു എടുക്കുക
Dum Biriyani Ready