ചിക്കൻ ധം ബിരിയാണി | Chicken Dum Biriyani
ചേരുവകൾ:
അരി വേവിക്കാൻ ആവശ്യമുള്ളത്:
ബസുമതി റൈസ്-2 കപ്പ്
ബേ ലീഫ് -1
ഏലക്ക-4
പട്ട -3
ഗ്രാമ്പു-4
നെയ്യ് -2tsp
ഉപ്പ്-ആവശ്യത്തിന്
നാരങ്ങാ നീര്- ½ നാരങ്ങായുടേത്
ചിക്കന് ആവശ്യമുള്ളത്:
ചിക്കൻ-3/4kg
സവോള- 3
തക്കാളി- 2
പച്ചമുളക്-2
ജിൻജർ ഗാർലിക് പേസ്റ്റ് -2tsp
തൈര് -1 tbsp
മുളകുപൊടി -1/2tsp
മഞ്ഞൾപൊടി-1/2 tsp
മല്ലിപൊടി-1.5tsp
കുരുമുളകുപൊടി-1/2 tsp
ഗരം മസാല-1 tsp
നാരങ്ങാ നീര്- ½ tsp
ഉപ്പ്-ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ധം ചെയ്യാൻ :
സവോള,കശുവണ്ടി,കിസ്മിസ് എന്നിവ വറുത്തത്
മല്ലിയില-ഒരു പിടി
പുതിനയില-ഒരു പിടി
റോസ് വാട്ടർ-5 തുള്ളി
അരി കഴുകി 1/ 2 മണിക്കൂറ്‍ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയുക.പാൻ-ൽ നെയ്യൊഴിച്ചു പട്ട,ഗ്രാമ്പു,ഏലക്ക,ബേ ലീഫ് എന്നിവ മൂപ്പിക്കുക .ഇതിലേക്ക് അരിയിട്ടു 2 മിനിറ്റ് ചെറുതായി വറുക്കുക.ഇതിലേക്ക് 4 കപ്പ് ചൂട് വെള്ളവും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അരി മുക്കാൽ വേവിച്ചെടുക്കുക.
ചിക്കൻ നാരങ്ങാനീര്,1 tsp ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,1/ 4tsp മുളകുപൊടി,3/4 tsp മല്ലിപൊടി,1/4 tsp മഞ്ഞൾപൊടി,1/4 tsp കുരുമുളകുപൊടി,1/2 tsp ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.അതിനു ശേഷം ചെറുതായി ഫ്രൈ ചെയ്തെടുക്കുക.ഒരു പാൻ-ൽ എണ്ണ ഒഴിച്ച് സവോള,പച്ചമുളക് ,1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക .ഇതിലേക്ക് ബാക്കിയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക.തൈരും തക്കാളിയും ചേർത്തിളക്കി വഴറ്റുക.ഇതിലേക്ക് ചിക്കനും ½ കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.
ചിക്കൻ,ചോറ്,മല്ലിയില,പുതിനയില,വറുത്ത സവോള ,കശുവണ്ടി,കിസ്മിസ് ഈ ഓർഡർ-ൽ ലയർ ചെയ്യുക.മുകളിലേക്ക് അല്പം റോസ് വാട്ടർ കൂടി ഒഴിക്കുക.നന്നായി കവർ ചെയ്തു ചെറു തീയിൽ 20-30 മിനിറ്റ് ധം ചെയ്തെടുക്കുക.