Chicken Cheppan

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ്

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ്

വളരെ വളരെ സ്പെഷ്യൽ ആയ ഒരു ചിക്കൻ വിഭവം…. ?ചേപ്പൻ കുലത്തിൽ ഉള്ളവർ അവരുടെ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ഒരു പ്രെസാദ വിഭവം…ഈ അപൂർവ ചിക്കൻ വിഭവം ഒരിക്കലെങ്കിലും രുചിക്കേണ്ടതാണ് … ഞാൻ യൂട്യൂബ് ഫുൾ അരിച്ചു പറക്കി… ?എവിടേം കണ്ടില്ല… അത് കൊണ്ട് മിസ് ആക്കണ്ട…ഒരു അപൂർവ ഉൾനാടൻ വയനാടൻ ചിക്കൻ റെസിപ്പി കയ്യിൽ വെച്ചോളൂ…

ഇൻഗ്രീഡിഎന്റ്സ്
——————————————-
ചിക്കൻ – 1 kg
മുളകുപൊടി – 1/2 tsp
മഞ്ഞൾപൊടി – 1/2 tsp
ചുവന്നുള്ളി – 350 g
വറ്റൽ/ഉണക്ക മുളക് – 35 to 40 എണ്ണം
ഇഞ്ചി – വെള്ളുള്ളി അരിഞ്ഞാൽ മതി – 11/2 tbs
ഉപ്പ്
വേപ്പില – ഒരു പിടി
വെളിച്ചെണ്ണ

✔ആദ്യം ചിക്കൻ മാറിനേറ്റ് ചെയ്യാം…അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് അര മണിക്കൂർ വെക്കാം (ഉപ്പു ചേർക്കണില്ല ഇപ്പോൾ)

✔ ഇനി ഒരു 4 or 5 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കി അതിൽ ചുവന്നുള്ളി ചേർക്കുക (അരിയണ്ട ആവശ്യം ഇല്ല..അവസാനം ചിക്കൻ വേവുബോഴേക്കും കറക്റ്റ് ആയി അലിഞ്ഞു ചേരും)
✔ ചുവന്നുള്ളി ഒന്ന് വാടുബോൾ വറ്റൽ മുളക് ചേർക്കാം… നന്നായി മിക്സ് ചെയ്‌തു ഒരു രണ്ടു മിനിറ്റു കഴിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.. ഇനി ചിക്കൻ ചേർക്കാം… നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കാം…

(ഇടക്ക് തുറന്ന് ഇളക്കി കൊടുക്കണം..ഇപ്പോൾ ചിക്കന് യാതൊരു നിറവും ഉണ്ടാകില്ല…ഉപ്പും മുളകും പിടിക്കാത്ത പോലെയൊക്കെ തോന്നും..ചിക്കൻ വാങ്ങിച്ച കാശ് പോയല്ലോ എന്നൊക്കെ ആകും മനസ്സില് പേടിക്കണ്ടാട്ടൊ…അവസാനം ആകട്ടെ…അപ്പൊ കാണാം..പേടി വന്നാൽ വീഡിയോ കാണു ഒരു സമാധാനം ആകും)

✔ ചിക്കനും ഉണക്ക മുളകും കിടന്നു വെന്തു ആ നിറമാണ് ചിക്കന് കിട്ടുക…ഇത്തിരി ടൈം എടുക്കും അതിന്. (ചിക്കനിലെ വെള്ളത്തിൽ വേവുന്നതാണ് ഉത്തമം…വെള്ളം കുറവുണ്ടെൽ മാത്രം ചൂടുവെള്ളം ചേർക്കാം)

✔ ചിക്കൻ ഒരു മുക്കാൽ വേവ് ആകുമ്പോൾ ഉപ്പു ചേർക്കാം (ഇതുവരേം ഉപ്പു എവിടേം ചേർത്തിട്ടില്ല.. അതിനാൽ അതിനു അനുസരിച്ചു ചേർക്കുക)

✔ വെന്തു കഴിയുമ്പോലേക്കും വറ്റൽ മുളകും ചെറിയ ഉള്ളിയുമെല്ലാം ഉടഞ്ഞു ഗ്രേവി ആയിട്ടുണ്ടാകും…വറ്റൽ മുളക് ഒക്കെ തോട്‌ബോളെക്കും വിട്ടു പോകുന്ന പരുവം ആകും… കൂടുതൽ അലിയിച്ചാൽ എരുവ് കൂട്ടം… (അവരവരുടെ ഇഷ്ടം പോലെ )
അഭിപ്രായം പ്രേതിക്ഷിക്കുന്നു…സ്നേഹം

Chicken Cheppan – ചിക്കൻ ചേപ്പൻ വെപ്പ് Ready

Deepa Justine Francis