പോത്തിറച്ചി വരട്ടിയത് Beef Roast with Coconut Cuts

പോത്തിറച്ചി വരട്ടിയത് Beef Roast with Coconut Cuts

ബീഫ് ഒരു കിലോ
ചെറിയ ഉള്ളി – ഒരു പിടി (ഓപ്ഷൻ )
ഇഞ്ചി, വെള്ളുള്ളി – ചതച്ചത് 1 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
വെളിച്ചെണ്ണ – ഒരു വല്യ സ്പൂൺ
പട്ട, ഗ്രാമ്പു എന്നീ മസാല കൂട്ട് – കുറച്ച്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
ഇത്രെയും സാധനങ്ങൾ ബീഫിൽ പുരട്ടി ഫ്രിഡ്‌ജിൽ ഒരു മണിക്കൂർ വെച്ചാൽ കൂടുതൽ നല്ലത്, കുക്കറിൽ 4 വിസിൽ. വേവിച്ചു വെക്കുക. തുറന്ന് നോക്കുമ്പോൾ കൂടുതൽ വെള്ളം ഉണ്ടെങ്കിൽ തുറന്ന് വെച്ച് ഒന്ന് പറ്റിച്ചെടുക്കുക. അധികം dry ആവേണ്ട.
ഇനി roast ചെയ്യാൻ :
തേങ്ങ കൊത്ത്‌ – 2 ടേബിൾ സ്പൂൺ
ഗ്രാമ്പു, പട്ട, ഏലക്ക, തക്കോലം ഇവ – കുറച്ച്
2 വെളുത്തുള്ളിയും, 2 വറ്റൽ മുളകും ചതച്ചത്
സവാള വലുത് 4, 5 എണ്ണം
ഇഞ്ചി, വെളുത്തുള്ളി – നീളത്തിൽ അരിഞ്ഞത് ഒന്നര ടീസ്പൂൺ
പച്ചമുളക് -6
തക്കാളി – 2 നീളത്തിൽ കനം കുറച്ച് മുറിക്കണം
കറിവേപ്പില -6 തണ്ട്
മല്ലിപൊടി – 3 ടീസ്പൂൺ
മുളക് പൊടി – 3 ടീസ്പൂൺ (കശ്മീർ മുളകും, എരിവുള്ള മുളകും ചേർത്ത് പൊടിച്ചതിൽ നിന്നും )
ഗരം മസാല – 3/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഗ്രാമ്പു,പട്ട…. മസാല ഇട്ടു, തേങ്ങ മുറി, കറിവേപ്പില, വറ്റൽ മുളക്, മൂക്കുമ്പോൾ, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും, ചതച്ചതും, പിന്നെ സവാള വളരെ നൈസ് ആയി അരിഞ്ഞത്, ഉപ്പും ചേർത്ത് വഴറ്റി, കഴിഞ്ഞു തക്കാളി നല്ല വെന്താൽ പച്ചമുളക് വീണ്ടും കുറച്ച് കറി leaf, പിന്നെ മൂപ്പിച്ചു വെച്ച പൊടികൾ ഇട്ടു ഇളക്കി ശേഷം വെന്ത ബീഫ് തട്ടി ഇട്ടു ഇളക്കി ഉപ്പ്‌ നോക്കി അടച്ചു വെച്ച് മീഡിയം തീയിൽ 15 മിനിറ്റ്, പിന്നെ ഇളക്കി കൊടുത്തിട്ടുണ്ട് അടച്ചുവെച്ചു വെള്ളം വറ്റി എണ്ണ ഇറങ്ങുന്നവരെ റോസ്റ്റ് ചെയ്യുക. ഏകദേശം 5 or 10 മിനിറ്റ്.

Nisha Sudheesh Subramanyan