ബീഫ്‌ വരട്ടിയത് Beef Dry Roast

അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി മുളകുപൊടി ഇറച്ചി മസാല മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളക് പൊടി പിന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മരിനേറ്റ് ചെയ്‌ത് അര മണിക്കൂർ വച്ചു.

ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടു കുടം കുഞ്ഞുള്ളി ചതച്ചതും അഞ്ചു പച്ചമുളകും മൂപ്പിച്ച് അരച്ച ഇഞ്ചിയും വെളുത്തുള്ളുയും ചേർത്ത് ഒന്ന് ഇളക്കി കൊടുത്തു. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ തക്കാളിയും തിരുമ്മി വച്ച ബീഫും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് കുക്കർ അടച്ചു ചെറുതീയിൽ വേവിച്ചു(3 -4 വിസിൽ വേണം). ഒട്ടും വെള്ളം വേണ്ട, ഇറച്ചി അതിന്റെ നെയ്യിൽ വേവുന്നതാണ് രുചി (ഇത്തിരി അടിപിടിച്ചാലും സരല്യ). ഇറച്ചി വെന്തു കഴിഞ്ഞു പ്രഷർ പോയതിന് ശേഷം ഒരു ചട്ടിയിൽ ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി ഒരു ശകലം ഇറച്ചി മസാല മൂപ്പിച്ചതും ബീഫും ചേർത്തു ഒന്നിളക്കി. തീ കൂട്ടി നന്നായി വറ്റി വരുമ്പോൾ ചതച്ച കുരുമുളകും ഒരു കുടം കറിവേപ്പില യും മുകളിൽ വിതറി തീ അണച്ചു.

ബാച്ചിലെർസ് സ്‌പെഷ്യൽ ബീഫ്‌ വരട്ടിയത് Beef Dry Roast റെഡി