Beef Curry – ബീഫ് കറി
കാണാൻ ചട്ടിയിൽ കിടക്കുന്ന മീൻ ആണെന്ന് തോന്നും എങ്കിലും ഇത് ബീഫ് ആണ്. ചട്ടിയിൽ വെച്ച നല്ല നെയ്യുള്ള beef കറി.
റെസിപ്പി ദാ പിടിച്ചോ…
ആവശ്യം ഉള്ള സാധനങ്ങൾ
————————–
1) ബീഫ് – അര കിലോ ചെറുതായി മുറിച്ചത്
2)മല്ലിപൊടി- 3 ടീ സ്പൂണ്
മുളക് പൊടി-2 ടീ സ്പൂണ്
മഞ്ഞൾപൊടി- 1/2 സ്പൂണ്
കുരുമുളകുപൊടി- 1 സ്പൂണ്
ഗരം മസാല-2 സ്പൂണ്
3) സവാള – 2 എണ്ണം നീളത്തിൽ അരിഞ്ഞതു
പച്ചമുളക് – 3 എണ്ണം
ഇഞ്ചിവെളുതുള്ളി അരച്ചത് – 3 ടീ സ്പൂണ്
4)ചെറിയുള്ളി/ഉണക്കമുളക്/ കറിവേപ്പില
5) വെളിച്ചെണ്ണ/ഉപ്പ്
തയ്യാറാക്കുന്ന വിധം
————————–
പാനിൽ രണ്ടാമത്തെ ചേരുവകൾ ഇട്ടു ചെറിയ ബ്രൗൻ നിറം ആകുന്ന വരെ വറുക്കുക.ഇതു വേറെ പാത്രത്തിലേക്ക് മാറ്റുക.
ഇതേ പാനിൽ മൂന്നാമത്തെ ചേരുവകൾ ഓരോന്നായി ചേർത്തു നന്നായി വഴറ്റിയാൽ വറുത്തു വെച്ച പൊടിയും ബീഫും ഉപ്പും ചേർത്തു നന്നായി ഇളക്കി അല്പം വെള്ളം ചേർത്തു ഇതു ഒരു കുക്കറിൽ ഇട്ടു 5-6 വിസിൽ( ബീഫ് വേവുന്നവരെ)വേവിക്കുക.
ഇതു ഒരു ചട്ടിയിലേക്കു മാറ്റി വെള്ളം വറ്റി കുറുകുന്ന വരെ വേവിക്കുക. നാലാമത്തെ ചേരുവകൾ വെളിച്ചെണ്ണയിൽ താളിച്ചു ചേർത്തു ചൂടോടെ ഉപയോഗിക്കാം.