Vayaru Kurayum Veluthulliyum Kurumulakum

വയറു കുറയും, വെളുത്തുള്ളിയും കുരുമുളകും

പല ആരോഗ്യഗുണങ്ങള്‍ക്കുമൊപ്പം ശരീരത്തിന്റ തടിയും കൊഴുപ്പും കുറയ്ക്കുകയെന്ന നല്ലൊരു കര്‍മവും വെളുത്തുള്ളി ചെയ്യുന്നുണ്ട്. വെളുത്തുള്ളി കൊണ്ട് പല രീതിയിലും തടിയും കൊഴുപ്പും കുറയ്ക്കുയും ചെയ്യാം. ഇതെക്കുറിച്ചറിയൂ,

വെളുത്തുള്ളി ആന്റിഓക്‌സിഡന്റ് ഗുണങ്ങളേറെ അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഗുണകരവും. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്ന്.

വെളുത്തുള്ളിയിയെ അലിസിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റുമാണ്. ഇതാണ് ക്യാന്‍സര്‍ തടയാനുള്ള ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിലെ ടോക്ിസനുകള്‍ പുറന്തള്ളിയാണ് ഇതു സാധിയ്ക്കുന്നത്.

പല ആരോഗ്യഗുണങ്ങള്‍ക്കുമൊപ്പം ശരീരത്തിന്റ തടിയും കൊഴുപ്പും കുറയ്ക്കുകയെന്ന നല്ലൊരു കര്‍മവും വെളുത്തുള്ളി ചെയ്യുന്നുണ്ട്. വെളുത്തുള്ളി കൊണ്ട് പല രീതിയിലും തടിയും കൊഴുപ്പും കുറയ്ക്കുയും ചെയ്യാം. ഇതെക്കുറിച്ചറിയൂ,

വെളുത്തുള്ളി, ഒലീവ് ഓയില്‍
വെളുത്തുള്ളി, ഒലീവ് ഓയില്‍ മിശ്രിതം പെട്ടെന്നു തന്നെ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരല്ലി വെളുത്തുള്ളി, 1 ടേബള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത.്

വെളുത്തുള്ളി
വെളുത്തുള്ളി ചതച്ച് 10 മിനിറ്റു വയ്ക്കുക. പിന്നീട് ഇത് ഒലീവ് ഓയിലില്‍ കലക്കി കഴിയ്ക്കുക. ഇത് ദിവസവും വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് വയറും തടിയും കുറയാന്‍ നല്ലതാണ്.

സവാള
വെളുത്തുള്ളിയും സവാളയുമാണ് മറ്റൊരു വഴി. 2 കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇത് വാങ്ങി ഇതില്‍ ഒരല്ലി വെളുത്തുള്ളി ചതച്ചിടുക. പകുതി സവാളയും അരിഞ്ഞുക. ഇത് പതിനഞ്ചു മിനിറ്റു കഴിയുമ്പോള്‍ ഊറ്റിയെടുക്കുക.

ഈ വെള്ളം
ഈ വെള്ളം രാവിലെ വെറുംവയറ്റിലും പിന്നീട് വൈകീട്ടും കുടിയ്ക്കുക. ഇത് രണ്ടുമൂന്നാഴ്ച ആവര്‍ത്തിയ്ക്കുക.

വെളുത്തുള്ളി, നാരങ്ങ
വെളുത്തുള്ളി, നാരങ്ങ എന്നിവ കലര്‍ന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 1 കപ്പു വെള്ളം തിളപ്പിച്ച് ഇതില്‍ വെളുത്തുള്ളി ചതച്ചിടുക. അല്ലെങ്കില്‍ ചതച്ച വെളുത്തുള്ളി ചേര്‍ത്തു തിളപ്പിയ്ക്കാം. ഇത് 15 മിനിറ്റു കഴിഞ്ഞ് ഊറ്റിയെടുത്ത് ഇതില്‍ നാരങ്ങാനീരു ചേര്‍ത്തിളക്കുക.

ഈ മിശ്രിതം
ഈ മിശ്രിതം ചെറുചൂടോടെ രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കണം. ആഴ്ചയില്‍ രണ്ടുമൂന്ന തവണയെങ്കിലും കുടിയ്ക്കുക. ഇത് വയറും തടിയും കളയാനുള്ള നല്ലൊരു വഴിയാണ്.

ക്യാരറ്റ്, ഓറഞ്ച്, വെളുത്തുളളി
ക്യാരറ്റ്, ഓറഞ്ച്, വെളുത്തുളളി എന്നിവ കലര്‍ന്ന ഒരു പ്രത്യേ മിശ്രിതവും ഇതിന് സഹായിക്കും. 2 ക്യാരറ്റ്, 2 ഓറഞ്ചിന്റെ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, അര കപ്പു വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഈ എല്ലാ മിശ്രിതങ്ങളും
ഈ എല്ലാ മിശ്രിതങ്ങളും ചേര്‍ത്ത് ജ്യൂസാക്കി അടിച്ചെടുക്കാം. ആഴ്ചയില്‍ രണ്ടുമൂന്നു തവണ ഈ മിശ്രിതം കുടിയ്ക്കാം. ഇതു വയറും തടിയും കുറയാന്‍ സഹായിക്കും.

കറുവാപ്പട്ട, വെളുത്തുള്ളി
കറുവാപ്പട്ട, വെളുത്തുള്ളി എന്നിവ കലര്‍ന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 അല്ലി വെളുത്തുള്ളി, അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്. 1 കപ്പു വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

 

Vayaru Kurayum Veluthulliyum Kurumulakum. Prepared By : Niya Aysha

Ammachiyude Adukkala - Admin