Ammachis Pazhamkanji - അമ്മച്ചിസ് പഴങ്കഞ്ഞി

അമ്മച്ചിസ് പഴങ്കഞ്ഞി – Ammachis Pazhamkanji

അമ്മച്ചിസ് പഴങ്കഞ്ഞി – Ammachis Pazhamkanji

തലേദിവസം ഇതിനായി ഉണ്ടാക്കുന്ന നല്ല റോസ് ചെമ്പാവരി ചോറിൽ വെള്ളമൊഴിച്ച് വച്ച് പഴങ്കഞ്ഞി ആക്കിയ ശേഷം അതിലേക്കു കപ്പ പുഴുക്കുമിട്ടു, അതിനു മുകളിൽ നല്ല കട്ട തൈരും, പുളുശേരിയും, തേങ്ങ ചമ്മന്തിയും, മുളക് കീറിയിട്ട അച്ചാറും പിന്നെ കൂട്ടിനു പച്ച മുളകും ചെറിയ ഉള്ളിയും ഇതാണ് നമ്മുടെ അമ്മച്ചിസ് പഴങ്കഞ്ഞി.
ഇതിനെ ഒരു കുഴിവുള്ള പിഞ്ഞാണത്തിൽ ഇട്ടു നന്നായി നരടി നരടി, വേണേൽ കുറച്ചു മീൻ ചാർ കൂടി ഒഴിച്ചോ.. എന്നിട്ട് നന്നായി ഇളക്കി ഒരു പരുവമാക്കി, അവനെ അങ്ങോട്ട്‌ എടുത്തു രണ്ടു ലാമ്പ് ലാമ്പി ഒരു ഒറ്റ മോന്തൽ.., മോനെ, കുടലോക്കെ നല്ല കിണ് കിണാന്നു തണുക്കും.. എന്തൊരു പ്രോടീൻസ് ആണെന്നോ!!!”
കേട്ടപ്പോൾ തന്നെ കൊതി വന്നില്ലേ

Ammachiyude Adukkala - Admin