ബോൺലെസ്സ് ഇറച്ചി സുക്ക – Boneless Meat Sooka

ബോൺലെസ്സ് ഇറച്ചി സുക്ക – Boneless Meat Sooka

ചേരുവകൾ:

എല്ലില്ലാത്ത ഇറച്ചി (തൊലികളഞ്ഞ്**) : അരകിലോ.

കുരുമുളക് പൊടി : 4ടീസ്പൂൺ.

മഞ്ഞൾപൊടി : 1ടീസ്പൂൺ.

മല്ലിപ്പൊടി : 2ടീസ്പൂൺ.

ഗരം മസാല : 1ടീസ്പൂൺ.

എണ്ണ : 4 ടേബിൾ സ്പൂൺ.

ഇഞ്ചി-വെള്ളുള്ളി പേസ്റ്റ് : 1ടീസ്പൂൺ.

കല്ലുപ്പ് : ആവശ്യത്തിന്ന്.

കറിവേപ്പില : മനസ്സുപോലെ.

പാചകവിധി:

നന്നായി കഴുകിയെടുത്ത ഇറച്ചിക്കഷണങ്ങളിൽ പൊടിമസാലകളും പേസ്റ്റും ചേർത്ത് നന്നായി കുഴച്ച് പിടിപ്പിക്കുക.

അങ്ങനെ അരമണിക്കൂർ സൂക്ഷിച്ചശേഷം, കുക്കറിലോ ചട്ടിയിലോ നൂറുമില്ലി (അധികരിക്കരുത്) വെള്ളവും ഉപ്പും

ചേർത്ത് ചെറുചൂടിൽ പതിനഞ്ച് മിനുട്ട് വേവിച്ചെടുക്കുക.

ഇറച്ചി നന്നായി വെന്തുവന്നാൽ എണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

സുക്ക റെഡി!

Ammachiyude Adukkala - Admin