അവലോസു പൊടി
മലയാളികൾക്ക് എക്കാലവും നൊസ്റ്റാൾജിയ നൽകുന്ന ഒരു പലഹാരമാണ് അവലോസു പൊടി. കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ നൽകുന്ന അവലോസു പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ
ചേരുവകൾ:
1. പച്ചരി – 2 കപ്പ്
2. തേങ്ങ ചിരകിയത് – 1 കപ്പ്
3. ജീരകം/ജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
4. ഉപ്പ് – ഒരു നുള്ള്
പാചകം ചെയ്യുന്ന രീതി:
1. അരി കഴുകി 2 മണിക്കൂർ കുതിരാൻ വയ്ക്കുക
2. ശേഷം നന്നായി വെള്ളം വാർത്ത് എടുക്കുക
3. ഒരു വൃത്തിയുള്ള തുണിയിൽ നിരത്തിയിട്ട് ഉണക്കിയെടുക്കുക.
4. മിക്സി ജാറിൽ ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക
5. പൊടിച്ച അരിയിൽ തേങ്ങ ചിരകിയതും, ജീരകവും ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക
6. ഈ മിശ്രിതം 1 മണിക്കൂർ റെസ്റ്റ് ചെയ്യാൻ മാറ്റി വയ്ക്കുക (1 മണിക്കൂർ കഴിയുമ്പോൾ മിശ്രിതം നല്ല ഡ്രൈ ആയിട്ടുണ്ടാവും)
7. ഉരുളി അല്ലെങ്കിൽ ചുവടു കട്ടിയുള്ള പാത്രത്തിൽ മിശ്രിതം ഇട്ട് കൊടുക്കുക
8. ചെറുതീയിൽ വച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക
9. ഏകദേശം 1/2 മണിക്കൂർ എടുക്കും പാകമായി വരാൻ
10. നല്ല ക്രിസ്പ് ആയി ചെറിയ പിങ്ക് കളർ ആവുമ്പോൾ ഇറക്കി വയ്ക്കുക
11. ചൂട് ആറിക്കഴിഞ്ഞാൽ എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക
NB:
1. കൈ എടുക്കാതെ ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അടി കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്
2. അടുപ്പിൽ നിന്നും ഇറക്കിയ ശേഷം ഒന്നുകിൽ വേറെ പാത്രത്തിലേക്ക് മാറ്റുക
3. അല്ലെങ്കിൽ ചൂട് ആറുന്നത് വരെ തുടരെ ഇളക്കി കൊടുക്കുക. ഇല്ലെങ്കിൽ മൂപ്പ് കൂടി പോകും