Mutta Roast
ചേരുവകൾ :-
മുട്ട. 5 എണ്ണം
സവാള.3 എണ്ണം
ഇഞ്ചി. ഒരു കഷണം
വെളുത്തുള്ളി. 4 അല്ലി
പച്ചമുളക്.3 എണ്ണം ചെറുത്
കാശ്മീരി മുളകുപൊടി.1 ടീസ്പൂൺ
മുളകുപൊടി. 1 ടീസ്പൂൺ
മല്ലിപൊടി. 2 ടീസ്പൂൺ
മഞ്ഞൾപൊടി.1/2 ടീസ്പൂൺ
കുരുമുളക്. ഒരു നുള്ള്
ഗരം മസാലപ്പൊടി. 1/2 ടീസ്പൂൺ
പെരും ജീരകം. ഒരു നുള്ള്
തക്കാളി. 1 വലുത്
ഉപ്പ്. ആവശ്യത്തിന്
വെളിച്ചെണ്ണ. ആവശ്യത്തിന്
കറിവേപ്പില.1 തണ്ട്
തയ്യാറാക്കുന്ന വിധം :-
ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും,കുരുമുളകും, പെരും ജീരകവും ഒരു കല്ലിൽ നന്നായി ചതച്ചെടുക്കുക. പെരും ജീരകം ഒന്നു നന്നായി ആവണേ. ഒരു ചട്ടിയിൽ കുറച്ച് എണ്ണ ചൂടാക്കി അതിലേക്ക് ചതച്ചു വച്ച കൂട്ട് ചേർത്തു പച്ചമണം മാറുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് കനംകുറച്ച് മുറിച്ച സവാളയിട്ടു ഗോൾഡൻ ബ്രൌൺ ആവുന്നതുവരെ വഴറ്റുക. ഇനി ഇതിലോട്ടു മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാലപ്പൊടി, ഉപ്പും, കറിവേപ്പിലയും ചേർത്തു നന്നായി ഇളക്കുക. തക്കാളി മുറിച്ചു ചേർക്കുക. വേണമെങ്കിൽ വളരെ കുറച്ച് വെള്ളവും ചേർത്തു ഒരു 5 മിനുട്ട് അടച്ചുവെച്ചു വേവിക്കുക. ഇതിലേക്ക് മുട്ട പുഴുങ്ങിയതും ചേർത്തു നമുക്ക് ഗ്യാസ് ഓഫ് ചെയ്യാം. അങ്ങിനെ നമ്മുടെ “മുട്ട റോസ്റ്റ് ” റെഡി