ട്രൈ ലെയർ പുഡ്ഡിംഗ്/പൈനാപ്പിൾ ചോക്കോ വാനില പുഡ്ഡിംഗ്
Ingredients:
1. പാൽ – 1 ലിറ്റർ
2. കണ്ടൻസ്ഡ് മിൽക്ക് – 1 ടിൻ
3. പഞ്ചസാര – ആവശ്യത്തിന്
4. ചൈന ഗ്രാസ് – 15 ഗ്രാം
5. വാനില എസൻസ് – 1 ടീസ്പൂൺ
6. കൊക്കോ പൗഡർ – 2 1/2 ടീസ്പൂൺ
7. പൈനാപ്പിൾ – 1
8. കപ്പലണ്ടി മിഠായി
Method:
1. ചൈന ഗ്രാസ് കുറച്ചു വെള്ളത്തിൽ കുതിർത്ത് വയ്ക്കുക
2. പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി മുറിച്ച് ആവശ്യത്തിനു പഞ്ചസാര ചേർത്ത് വിളയിക്കുക.
3. ഒരു ട്രേയിൽ നിരത്തുക.
4. പാൽ തിളപ്പിച്ച് കണ്ടൻസ്ഡ് മിൽക്കും ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് കുറുക്കുക.
5. ചൈന ഗ്രാസ് അടുപ്പിൽ വച്ച് ഉരുക്കുക.
6. പാൽ കുറുക്കിയതിൽ ചേർക്കുക.
7. വാനില എസൻസ് ചേർത്ത് ഇറക്കുക.
8. പുഡ്ഡിംഗ് മിക്സ് 2 ആയി പകുത്ത് ഒന്നിൽ കൊക്കോ പൗഡർ കലക്കുക.
9. കൊക്കോ മിക്സ് ചൂടോടെ തന്നെ പൈനാപ്പിൾ ലെയറിനു മീതെ ഒഴിച്ചു സെറ്റ് ചെയ്യുക.
10. വാനില മിക്സ് ശ്രദ്ധിച്ച് ആദ്യത്തെ ലെയറിനു മീതെ ഒഴിച്ച് സെറ്റ് ചെയ്യുക.(ചൂട് ആറുന്നതിന് മുൻപേ തന്നെ ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിശദമായി കാണാൻ വീഡിയൊ കാണുക)
11. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
12. കപ്പലണ്ടി മിഠായി പൊടിച്ചത് കൊണ്ട് ഗാർണിഷ് ചെയ്യുക.