പോഷകസമ്പുഷ്ടമായ കക്കയിറച്ചി തോരൻ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ
കക്കയിറച്ചി തോരൻ
ചേരുവകൾ:
വേവിക്കാൻ:
1. കക്കയിറച്ചി – 1/2 കിലോ (നന്നായി വൃത്തിയാക്കിയത്)
2. ഉപ്പ് – ആവശ്യത്തിന്
3. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
5. വെള്ളം – 1 കപ്പ്
ഉലർത്താൻ:
1. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
2. പച്ചമുളക് – 1 എണ്ണം
3. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
4. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
5. സവാള അരിഞ്ഞത് – 1 വലുത്
6. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
7. കുരുമുളക് ചതച്ചത് – 2 ടേബിൾസ്പൂൺ
8. മുളകുപൊടി – 1 ടീസ്പൂൺ
9. കറിവേപ്പില
10. തേങ്ങ ചിരകിയത് – 1 കപ്പ്
പാചകം ചെയ്യുന്ന രീതി:
1. കഴുകി വൃത്തിയാക്കിയ കക്കയിറച്ചി ഉപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
2. പ്രഷർ കുക്കറിൽ 4-5 വിസിൽ വരുന്നതുവരെ വേവിക്കുക
3. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
4. ഇവ വഴന്ന് വരുമ്പോൾ സവാള ചേർത്ത് വഴറ്റുക
5. സവാള വാടി വരുമ്പോൾ 1 1/2 ടേബിൾസ്പൂൺ കുരുമുളക് ചതച്ചത്, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക
6. മസാല വഴന്ന് വരുമ്പോൾ തേങ്ങ ചേർത്ത് ചെറുതീയിൽ വച്ച് 2 മിനിറ്റ് വഴറ്റിയെടുക്കുക
7. വേവിച്ച കക്കയിറച്ചി ചേർത്ത് ചെറുതീയിൽ വച്ച് നന്നായി ഉലർത്തിയെടുക്കുക
8. വെള്ളം വറ്റി വരുമ്പോൾ ബാക്കിയുള്ള കുരുമുളക് ചതച്ചത് ചേർത്ത് വഴറ്റുക
9. ശേഷം അടുപ്പിൽ നിന്നും ഇറക്കുക
Kakka Irachi Thoran Ready / കക്കയിറച്ചി തോരൻ റെഡി