Fish Curry
കുഞ്ഞി മീൻ, അതായതു കൊഴുവാ, നങ്ക്, ചൂടാ, മുള്ളൻ ഇവ പോലെയുള്ള മീൻ കിട്ടിയാൽ കൂടുതൽ മോടി പിടിപ്പിച്ച കറി ഉണ്ടാക്കി മേനക്കെടേണ്ട… ഒരു ചട്ടി എടുത്തു അതിലോട്ട് തക്കാളി, പച്ചമുളക്, വേണോങ്കിൽ ഇച്ചിരി വെളുത്തുള്ളി ചുമ്മാ ഇട്ടോ, പുളീ വെള്ളം, ഇനി ഇച്ചിരി മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് ഇവ ഇട്ടു നാനായി ഇളക്കി( ഒന്നു കൈ കൊണ്ട് കുഴച്ചാൽ രുചി കൂടും..പക്ഷെ കൈ എരിയാണ്ട് നോക്കണം. ) എന്നിട്ടു തിളപ്പിക്കാൻ വെയ്ക്കണം..വെള്ളം ഇട്ടും ഒഴിക്കേണ്ടേ കറിയിൽ…തിലവരുമ്പോൾ മീൻ പെറുക്കി ഇട്ടു ചെറു തീയിൽ വേവിച്ചു എടുക്കുക.ആവശ്യത്തിനു വെള്ളം ഇറങ്ങി വന്നോളും കറിയിൽ…ഇനി കുറച്ചു കറിവേപ്പില ഇട്ടു ഇറയ്ക്കി വെയ്ക്കുക..കുറച്ചു കഴിജ്ഞ്ഞു ഇച്ചിരി പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് കൂടി ഇളകി എടുക്കുക..സംഭവം റെഡി