കർക്കിടകം സ്പെഷ്യൽ കഞ്ഞി – Karkidaka Special Kanji

ഉലുവ കഞ്ഞി
കർക്കിടകം സ്പെഷ്യൽ കഞ്ഞി
നമ്മുടെ വീട്ടിലുള്ള ചേരുവകൾ വച്ച് ഉണ്ടാക്കാൻ പറ്റിയ ഹെൽത്തി കഞ്ഞി .
ചേരുവകൾ :
മട്ട അരി / പുഴുക്കലരി /പച്ചരി ഞവര അരി – 1/2 കപ്പ്‌
ഉലുവ – 1 ടേബിൾസ്പൂൺ
ചെറുപയർ – 1 ടേബിൾസ്പൂൺ
തേങ്ങ – 3 ടേബിൾസ്പൂൺ
ചെറിയ ജീരകം – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ചെറിയ ഉള്ളി – 3 to 4 എണ്ണം
വെള്ളം – 3 to 4 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :

  1. ആദ്യം തന്നെ അരിയും, ഉലുവയും, ചെറുപയറും മൂന്ന് പാത്രങ്ങളിൽ ആയി 30 മിനിറ്റ് നേരം കുതിർക്കാൻ വയ്ക്കുക.
  2. ഒരു കുക്കറിലേക്ക് കുതിർത്ത വെച്ചിട്ടുള്ള അരിയും ഉലുവയും ചെറുപയറും ചേർക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം കൂടി ഒഴിക്കുക. അടച്ചുവെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  3. മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് തേങ്ങയും ജീരകവും ചെറിയുള്ളിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരിത്തിരി വെള്ളംചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
  4. കുക്കറിൽ വേവിച്ച് വെച്ചിട്ടുള്ള കൂട്ടിലേക്ക് അരച്ചെടുത്ത തേങ്ങ ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക.
  5. ആവശ്യത്തിന് ഉപ്പ് ചേർക്കുക.
  6. നമുക്ക് വേണ്ട പരുവം ആകുമ്പോൾ തീ കെടുത്താം.
  7. ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടോടെ ഉപയോഗിക്കാം.
    ഉലുവ കഞ്ഞി റെഡി 😊!

കുറച്ചു കൂടെ രുചി കൂട്ടാനായി ഈ കഞ്ഞിയിലേക്ക്, നെയ്യിൽ ചെറിയ ഉള്ളി മൂപ്പിച്ചതും കൂടെ ചേർക്കാം.

https://www.youtube.com/watch?v=J6HTWm3YdmY

Neelima Narayanan