കാരറ്റ് ഹൽവ – Carrot Halwa
കാരറ്റ് ഹൽവ തയ്യാറാക്കുന്ന വിധം:
കാരറ്റ് തൊലിയെടുത്തു മാറ്റി ഗ്രേറ്റ് ചെയ്തു വെക്കുക. ഒരു നോൺ സ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അടികട്ടിയുള്ള പാത്രത്തില്‍ അല്പം നെയ്യൊഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു ഇളക്കുക. അഞ്ച് മിനിറ്റ് ഇളകിയതിനു ശേഷം പാത്രത്തിലേക് അണ്ടിപരിപ്പ് , മുന്തിരി (കിസ്സ്മിസ്സ്), പാൽ ചേർത്ത് ചെറുതീയിൽ ഇളക്കുക. (ഇടക്കിടെ ഇളക്കണം) . പാൽ പകുതി കുറുകി വരുമ്പോള്‍ പഞ്ചസാരയും നെയ്യും ഏലക്കപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയുക. പാൽ മുഴുവൻ വറ്റിയാൽ അല്ലെങ്കിൽ പാത്രത്തില്‍ നിന്നും വിട്ടു പോരുന്ന പരുവം ആകുമ്പോള്‍ ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. നുറുക്കിയ ബദാം, പിസ്താ ഹൽവയുടെ മുകളിൽ വിതറുക. കാരറ്റ് ഹൽവ റെഡി.