നെല്ലിക്ക അച്ചാർ Gooseberry Pickle
ചേരുവകൾ
നെല്ലിക്ക അര കിലോ
വെളുത്തുള്ളി രണ്ടു സ്പൂൺ
മുളകുപൊടി നാല് വലിയ സ്പൂൺ
കടുക് കാൽ കപ്പ്
ഉലുവ ഒരു വലിയ സ്പൂൺ
കായം ആവശ്യത്തിന്
ഉപ്പു ആവശ്യത്തിന്
നല്ലെണ്ണ ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ചു നെല്ലിക്ക നല്ല പോലെ വാട്ടിയെടുക്കുക. കടുകും ഉലുവയും ചീനച്ചട്ടിയിൽ ഇട്ടു ഒന്ന് ചൂടാക്കിയെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. വെള്ളമയമില്ലാത്ത പാത്രവും സ്പൂണും ഉപയോഗിക്കുക. ഒരു പാത്രത്തിൽ വാട്ടിയ നെല്ലിക്കയും കടുകും ഉലുവയും പൊടിച്ചതും കായംപൊടിയും മുളകുപൊടിയും ഉപ്പും നല്ലെണ്ണയും ചേർത്ത് വെക്കുക. പിറ്റേ ദിവസം ഇതിൽ എണ്ണ തെളിഞ്ഞു വരും ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ ചേർത്ത് വെയിലത്ത് ഉണക്കിയെടുത്ത ഭരണിയിൽ ഇട്ടു വെക്കുക. രണ്ടു ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കുക. നനവില്ലാത്ത സ്പൂൺ ഉപയോഗിചാൽ കൂടുതൽ നാൾ കേടുകൂടാതിരിക്കും. ഒരാഴ്ച കഴിഞ്ഞു ഉപയോഗിച്ച് തുടങ്ങാം.